വികസനയാത്ര നിലമ്പൂരിലെത്തിയപ്പോഴും അൻവറിന്റെ അസാന്നിധ്യം; ഇടത് പ്രതിരോധത്തിൽ

anwarwb
SHARE

എ. വിജയരാഘവൻ നയിക്കുന്ന വികസനയാത്ര നിലമ്പൂരിലെത്തിയപ്പോഴും സ്ഥലം എം.എൽ.എ... പി.വി. അൻവറിന്റെ അസാന്നിധ്യം ഇടത് നേതൃത്വത്തെ 

പ്രതിരോധത്തിലാക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് നീങ്ങുമ്പോഴും നിലമ്പൂരിൽ അട്ടിമറി നടത്തിയ പി.വി. അൻവറിനെക്കുറിച്ച് 

സൂചിപ്പിക്കാതെയാണ് എ. വിജയരാഘവൻ  പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയത്.

നിയമസഭ പോരാട്ടത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോഴും പി.വി. അൻവർ എം.എൽ.എ നാട്ടിൽ എത്താത്തതാണ് സി.പി.എം നേതൃത്വത്തെ വിഷമിപ്പിക്കുന്നത്. 

എം.എൽ.എയുടെ അസാന്നിധ്യം യു.ഡി.എഫ് പലവിധത്തിൽ ഉയർത്തിക്കൊണ്ടു വരുമ്പോൾ കൃത്യമായ ഉത്തരം പറയാനാവാതെ പാടുപെടുന്നുണ്ട് നേതൃത്വം. നിലമ്പൂരിലെ വേദിയിൽ എം.എൽ.എയുടെ വലിയ ചിത്രങ്ങളുമുണ്ടായിരുന്നു. എ. വിജയരാഘവൻ്റെ യാത്രക്കിടെ മാധ്യമങ്ങളിൽ നിന്ന് ചോദ്യം ഉയർന്നപ്പോൾ സസ്പെൻസ് തുടരട്ടെ എന്നും സമയമാകുമ്പോൾ പി.വി. അൻവർ എത്തുമെന്നുമായിരുന്നു മറുപടി.

എം.എൽ.എ ജയിലിൽ ആണന്ന്  പ്രചാരണം നടത്തിയവർ പി.വി. അൻവറിൻ്റെ ആഫ്രിക്കയിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ടില്ലെയെന്ന ചോദ്യവും വിജയരാഘവൻ ഉന്നയിച്ചു. എന്നാൽ നിലമ്പൂരിലെ ജാഥാവേദിയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അൻവർ നടത്തിയ മുന്നേറ്റത്തെക്കുറിച്ചു പോലും സൂചിപ്പിക്കാതെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. നിലവിൽ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണയിലുള്ള പി.വി. അൻവർ രണ്ടാഴ്ചക്കകം മടങ്ങി എത്തുമെന്നാണ് എം.എൽ.എയുടെ ഓഫീസിൽ നിന്നുള്ള വിവരം.

MORE IN KERALA
SHOW MORE
Loading...
Loading...