ഭക്ഷണം കഴിക്കാത്തതില്‍ പരിഭവം; എംഎൽഎ സമ്മതിക്കുന്നില്ലെന്ന് കന്യാസ്ത്രീകളോട് രാഹുൽ

rahul-gandhi-wayanad
SHARE

ഒരു പരിഭവത്തിന് ഉത്തരമായി ചിരിയും ഒപ്പം ചേർത്ത് പിടിക്കലും സമ്മാനിക്കുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ ഏറ്റെടുക്കുകയാണ്. വയനാട് കെണിച്ചിറ സിഎംസി കന്യാസ്ത്രീ മഠത്തിലെത്തി രാഹുൽ ഗാന്ധിയോട് ഭക്ഷണം കഴിക്കാതെ മടങ്ങുന്നതിൽ കന്യാസ്ത്രീകൾ പരിഭവം പ്രകടിച്ചു. എന്താണ് നന്നായി ഭക്ഷണം കഴിക്കാതെ പോകുന്നതെന്ന് രാഹുലിനോട് അവർ ചോദിച്ചു. ഞാൻ ഭാരം കുറയ്ക്കുകയാണെന്നായിരുന്നു രാഹുലിന്റെ കുസൃതി കലർന്ന മറുപടി.

എന്നാൽ അങ്ങനെ വിടാൻ‌ കന്യാസ്ത്രീകൾ ഒരുക്കമായിരുന്നില്ല. ഇതിന് പിന്നാലെ സമീപത്ത് നിന്ന ഐ.സി ബാലകൃഷ്ണൻ എംഎൽഎ സമ്മതിക്കുന്നില്ല എന്ന് ചിരിയോടെ പറഞ്ഞ് രാഹുൽ തലയൂരി. കന്യാസ്ത്രീകൾ ചിരിയോടെ എംഎൽഎയെ സമീപിച്ചപ്പോൾ സമയം പ്രശ്നമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂട്ടച്ചിരിയോടെയാണ് രാഹുൽ അവിടെ നിന്നും ഇറങ്ങിയത്. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...