കാര്‍ഷിക, ആരോഗ്യ മേഖലകൾക്ക് ഊന്നൽ; കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്

panchayat-budget
SHARE

കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ വ്യവസായ മുന്നേറ്റത്തിനും കരുത്ത് നല്‍കുന്ന പദ്ധതികളുമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. വയോജന ക്ഷേമത്തിനും സ്കൂളുകളുടെ മികവുയര്‍ത്തുന്നതിനും പ്രത്യേക ശ്രദ്ധയുണ്ടാകും. അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിനായി യാതൊന്നും ബജറ്റിലില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.  

നെല്‍കൃഷി വികസനത്തിനും തരിശ് രഹിത ജില്ലയെന്ന നേട്ടത്തിനുമായി വിവിധ പദ്ധതികള്‍ നടപ്പാക്കും. പുതുപ്പാടി, കൂത്താളി, പേരാമ്പ്ര ഫാമുകളില്‍ കൃഷി വിപുലീകരിക്കുന്നതിനൊപ്പം വിനോദസഞ്ചാര സാധ്യതയും പരിശോധിക്കും. മുട്ട ഗ്രാമം, പശു ഗ്രാമം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ചെറിയ തുക കൈയ്യിലുള്ള വ്യവസായികള്‍ക്ക് പോലും സ്വന്തംനിലയില്‍ പുതുസംരംഭം തുടങ്ങുന്നതിനുള്ള അടിസ്ഥാനസൗകര്യം. അവയവമാറ്റ ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയുള്ള സഹായപദ്ധതി. കിടപ്പുരോഗികളെ കൈവിടാതെ ചേര്‍ത്ത് പിടിക്കുന്ന ദൈനംദിന ഇടപെടല്‍. വിദ്യാഭ്യാസം, വയോജനക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം തുടങ്ങി സമഗ്രമേഖലയിലേക്കും ശ്രദ്ധയെത്തുന്ന ബജറ്റെന്ന് ഭരണസമിതി. കര്‍ഷകര്‍, ആദിവാസികള്‍, തുടങ്ങിയ വിഭാഗങ്ങളെ പൂര്‍ണമായും അവഗണിച്ച ബജറ്റെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. കോവിഡ് അതിജീവനത്തിനായി യാതൊരു പദ്ധതിയും പ്രഖ്യാപിച്ചില്ല. 

നൂറ്റി അറുപത് കോടി എഴുപത്തി ഒന്‍പത് ലക്ഷത്തി ആയിരത്തി മുന്നൂറ്റി ഇരുപത്തി എട്ട് രൂപയുെട വരവും നൂറ്റി നാല്‍പ്പത്തി മൂന്ന് കോടി നാല്‍പ്പത്തി മൂന്ന് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി മുന്നൂറ്റി മുപ്പത്തി ഏഴ് രൂപയുടെ ചെലവുമാണ് പ്രതീക്ഷിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...