ഉദ്യോഗാർഥികളുടെ കിടപ്പ് സമരം; സെക്രട്ടറിയേറ്റില്‍ പ്രതിഷേധക്കടൽ‍; സംഘർഷം

psc
SHARE

 സെക്രട്ടറിയേറ്റിനു മുൻവശം ഇന്നും പ്രതിഷേധക്കടലായി. നിയമനം തേടി സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചു. പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ചും  ഉദ്യോഗാർഥികൾക്ക് അനുഭാവം പ്രകടിപ്പിച്ചും യുവമോർച്ചാ പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് ചാടിക്കടന്ന് പ്രതിഷേധിച്ചു. 

നിയമനം തേടിയുള്ള ഉദ്യോഗാർഥികളുടെ സമരവേലിയേറ്റമായിരുന്നു ഇന്നും സെക്രട്ടറിയേറ്റിനു മുന്നിൽ. രണ്ടാഴ്ചയായി സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിനു മുന്നിൽ കിടപ്പ് സമരം നടത്തി. സർക്കാരിൽ നിന്നു അനുകൂലമായി തീരുമാനം ഉണ്ടാകുന്നതു വരെ സമരവുമായി മുന്നോട്ട് പോകുമെന്നു ഉദ്യോഗാർഥികൾ പറഞ്ഞു

സമരം ചെയ്ത ഉദ്യോഗാർഥികൾക്ക് അഭിവാദ്യം അർപ്പിച്ച ശേഷമാണ് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടന്നത്.

ആദ്യം ചാടിക്കടന്ന പുരുഷ പ്രവർത്തകരെ ഏറെ നേരത്തെ ബലപ്രയോഗത്തിനു ശേഷം അറസ്റ്റു ചെയ്ത് നീക്കി

പിന്നാലെ വനിതാ പ്രവർത്തകരും മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു.കോർപറേഷൻ കൗൺസിലർ ആശാനാഥ് ഉൾപ്പെടെയുള്ളവരേയും ഏറെ നേരത്തെ ബലപ്രയോഗത്തിനു ശേഷമാണ് അറസ്റ്റ് ചെയ്തു നീക്കിയത്.

സമരത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സന്നാഹമാണ് സെക്രട്ടറിയേറ്റിനകത്തും പുറത്തു ഒരുക്കിയിരിക്കുന്നത്

MORE IN KERALA
SHOW MORE
Loading...
Loading...