'ഭക്ഷണം കണ്ടപ്പോള്‍ ഓടിവന്നു; ഇനി അമ്മയെ ‌കാണേണ്ടെന്ന് പറഞ്ഞു’: ദാരുണം

mambad-child-abuse
SHARE

മലപ്പുറം മമ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടതിന് പിന്നാലെ പുരത്തുവരുന്നത് ദാരുണാനുഭവം‍. രക്ഷപ്പെടുത്തിയവരുടെ വാക്കുകൾ ഇങ്ങനെ: ആദ്യം കണ്ടപ്പോൾ ഭക്ഷണമെന്ന‌ ഒറ്റവാക്കാണ് കുട്ടികൾ പറഞ്ഞത്. പിന്നീട് ആശുപത്രിയിൽ എത്തിയ ശേഷമാണ് അമ്മ തല്ലിയതാണെന്നും, ഇനി അമ്മയെ കാണേണ്ട എന്നും കുട്ടികൾ പറഞ്ഞത്. ഭക്ഷണം കണ്ടപ്പോൾ കുഞ്ഞുങ്ങൾ ചാടിവീണ രംഗം, കണ്ട് നിന്ന ഡോക്ടർമാരുടേും നഴ്സുമാരുടേയും ഉൾപ്പടെ കണ്ണ്നിറച്ചു", കരളലിയിക്കും ആ രംഗങ്ങൾ വിശദീകരിച്ച് രക്ഷാപ്രവർത്തകർ കാണാം വിഡിയോ:

ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു കുട്ടികളെയും നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. അടിയേറ്റ പാടുകൾ കൂടാതെ കവിൾ നീരി വന്ന് വീർത്ത നിലയിലാണ്. കൂടുതൽ പരുക്കകുളുണ്ടോ എന്നറിയാനുള്ള പരിശോധനയിലാണ് ആശുപത്രി അധികൃതർ. കുട്ടികളെ അവിടന്ന് രക്ഷിച്ചു കൊണ്ടുവന്നത് നാട്ടുകാരാണ്. ഇആർഎഫും ഒപ്പു മമ്പാട് വാട്സാപ്പ് ഗ്രൂപ്പും ചേർന്നാണ് കുട്ടികളെ ദുരിതനടുവിൽ നിന്നും മോചിപ്പിച്ചത്.

MORE IN KERALA
SHOW MORE
Loading...
Loading...