കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ട് സ്ക്കൂളിലും ആർട്ടി പി സി ആർ പരിശോധന

rtpcr
SHARE

മലപ്പുറത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ട് സ്ക്കൂളിലും ആർട്ടി പി സി ആർ പരിശോധനക്ക് തുടക്കമായി. രാവിലെയും ഉച്ചക്കും രണ്ട് ഘട്ടങ്ങളായാണ് പരിശോധന. ഇനി വരുന്ന പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ജില്ലാ ഭരണകൂടും പൊന്നാനി താലൂക്കിൽ ഏർപ്പെടുത്തേണ്ട കൂടുതൽ നിയന്ത്രണങ്ങളെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. 

ആദ്യം രോഗം സ്ഥിരീകരിച്ച മാറഞ്ചേരി സക്കൂളിൽ ഉച്ചയോടെ പരിശോധനകൾ പൂർത്തിയായി,വന്നേരി സക്കുളിൽ പരിശോധന തുടരുകയാണ്. മാറഞ്ചേരി സ്ക്കൂളിൽ അവശേഷിക്കുന്ന 390 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും പരിശോധനക്ക് വിധേയമാക്കി. വന്നേരി സ്കൂളിലും സമാനമായ രീതിയിൽ 200 ലധികം വിദ്യാർത്ഥികളിലും അധ്യാപകരിലും പരിശോധന തുടരുകയാണ്. 

രോഗവ്യാപനം കണക്കിൽ എടുത്ത് മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയംകോട് എന്നി പഞ്ചായത്തുകളിലാണ് അതീവ ജാഗ്രത നിർദേശം പുറപ്പെടിവിച്ചിട്ടുള്ളത്. രണ്ട് സ്കൂളുകളിലെയും പരിശോധന പൂർത്തിയായൽ അടുത്ത ദിവസം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുമായി പ്രയ്മറി കോൺടാക്ട് ഉള്ളവരെ പരിശോധനക്ക് വിധേയമാക്കും.ഇവരുടെ ലിസ്റ്റ് അരോഗ്യ 'വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. തുടർന്ന സമീപത്തെ ട്യൂഷൻ സെൻററുകളിലും പരിശോധന നടത്താനാണ് തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...