കെഎസ്ആർടിസിയിലെ 100 കോടിയുടെ അഴിമതി: അന്വേഷണം ആവശ്യപ്പെട്ട് ഹർജി

vo-ksrtcBiju-02
SHARE

 കെ.എസ്.ആർ.ടിസിയിൽ 100 കോടി രൂപ കാണാനില്ലെന്ന എം.ഡി ബിജു പ്രഭാകറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആരോപണം അന്വഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നൽകിയിട്ടും തുടർ നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനായ ജൂഡ് ജോസഫ് ആണ് ഹർജിക്കാരൻ. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ ആണ് അഴിമതി നടന്നതെന്നും മുൻ അക്കൗണ്ട്സ് മാനേജർ കെ.എം ശ്രീകുമാറിന് അഴിമതിയിൽ പങ്കുണ്ടെന്നും എംഡി വെളിപ്പെടുത്തിയത് ഗൗരവമുളള വിഷയമാണ്. ഓഡീറ്റിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ  കെ.എസ്ആർടിസിയിലെ ഉന്നത ഉദ്യോദസ്ഥരും ജീവനക്കാരും ഉൾപ്പെട്ട എല്ലാ അഴിമതിയും അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും  കേസ് എടുക്കാൻ കോടതി ഇടപെടണമെന്നുമാണ് ആവശ്യം.

MORE IN INDIA
SHOW MORE
Loading...
Loading...