ടെസ്റ്റിങ് ഗ്രൗണ്ട് സൗകര്യമില്ലാതെ കൊടുവള്ളി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്

testing-ground-04
SHARE

ടെസ്റ്റിങ് ഗ്രൗണ്ട് സൗകര്യമില്ലാതെ പ്രതിസന്ധിയിലായി കോഴിക്കോട് കൊടുവള്ളി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്. താല്‍ക്കാലിക ഗ്രൗണ്ടില്‍ ലൈസന്‍സ് ടെസ്റ്റിനുള്ള അനുമതി രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കും. ചെത്തുകടവിലെ റവന്യൂ ഭൂമിയില്‍ നല്‍കിയിരുന്ന സൗകര്യം തുടര്‍ന്നും ആവശ്യപ്പെട്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ അപേക്ഷയ്ക്ക് അനുകൂല മറുപടിയില്ല.  

തെരഞ്ഞെടുപ്പ് കമ്മിഷനും എക്സൈസ് വകുപ്പിനും കെട്ടിടം പണിയാന്‍ വേണ്ടത്ര സ്ഥലം അനുവദിച്ചു. ഒരിടത്ത് നിര്‍മാണവും തുടങ്ങി. സര്‍ക്കാരിന് മികച്ച വരുമാനം േനടാന്‍ സഹായിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ആവശ്യത്തിനോട് തണുപ്പന്‍ മട്ടാണ്. ചെത്തുകടവിലെ റവന്യൂഭൂമിയില്‍ മതിയായ സൗകര്യമുണ്ടെങ്കിലും അനുമതി നീളുകയാണ്. 

തീരുമാനം വൈകുന്തോറും ടെസ്റ്റിനായി കാത്തിരിക്കുന്ന നിരവധിയാളുകള്‍ പ്രതിസന്ധിയിലാകും. ഇവരെ പരിശീലിപ്പിക്കുന്നവരും ഉദ്യോഗസ്ഥരും മറുപടി പറഞ്ഞ് മടുക്കും. 

സ്വകാര്യ വ്യക്തികളാരെങ്കിലും ഭൂമി നല്‍കാന്‍ തയാറുണ്ടോ എന്ന പരിശോധനയിലാണ് മോട്ടോര്‍ വാഹന വകുപ്പ്. എന്നാല്‍ പുറമ്പോക്ക് ഭൂമിയുടെ കാര്യത്തില്‍ തടസം നീങ്ങിയാല്‍ ഉദ്യോഗസ്ഥര്‍ക്കും മലയോര മേഖലയിലെ നിരവധി സാധാരണക്കാര്‍ക്കും ആശ്വാസമാകും. 

MORE IN KERALA
SHOW MORE
Loading...
Loading...