എംപിമാർ സ്വന്തം മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം: കെ മുരളീധരൻ

km
SHARE

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ എം.പിമാര്‍ സ്വന്തം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന വാദവുമായി കെ.മുരളീധരന്‍ എംപി. വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചാണ് മുരളീധരന്‍ പുതിയവാദം. തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി മാത്രമാണ് എ.ഐ.സി.സി നിശ്ചയിച്ചതെന്നും മറ്റ് കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കുറ്റ്യാടിയൊഴികെയുള്ള എല്‍ഡിഎഫ് ഭരിക്കുന്ന വടകരയിലെ നിയമസഭാനിയോജക മണ്ഡങ്ങളില്‍ മുന്നേറ്റമുണ്ടാക്കലാണ് തന്‍റെ ലക്ഷ്യം.വടക്ക് കിഴക്ക് വെറുതെ ഒാടിനടക്കാന്‍ താല്‍പര്യമില്ല, ഇത് മറ്റ് എംപിമാര്‍ക്കും സ്വീകരിക്കാവുന്ന മാതൃകയാണ്. കോഴിക്കോട് എംപി രാഘവന്‍ അദ്ദേഹത്തിന്റെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും മുരളീധരന്‍ പറഞ്ഞു

വടകരക്ക് പുറത്ത് പ്രചരണത്തിനില്ലെന്ന് പറഞ്ഞത് പാര്‍ട്ടിനേതൃത്വത്തോട് ഇടഞ്ഞിട്ടാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

MORE IN KERALA
SHOW MORE
Loading...
Loading...