കോഴിക്കോട് നിയമലംഘനങ്ങള്‍ തടയാന്‍ നടപടി; വിദ്യാലയ പരിസരത്ത് പ്രത്യേക നിരീക്ഷണം

helmet-wb
SHARE

കോഴിക്കോട് നഗരത്തില്‍ ഇരുചക്ര വാഹന യാത്രികരുടെ നിയമലംഘനങ്ങള്‍ തടയാന്‍ നടപടിയുമായി സിറ്റി പൊലീസ്. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്ന 

വിദ്യാര്‍ഥികളെ പിടികൂടാന്‍ വിദ്യാലയങ്ങളുടെ പരിസരത്ത് പ്രത്യേക നിരീക്ഷണമുണ്ടാകും. അപകടത്തില്‍പ്പെടുന്നതില്‍ കൂടുതലും യുവാക്കളും കുട്ടികളുമെന്നത് കണക്കിലെടുത്താണ് ഡി.സി.പിയുടെ നിര്‍ദേശം. 

വാഹന പരിശോധനയുടെ എണ്ണം കൂട്ടും. സ്കൂളും കോളജും പൂര്‍ണമായും തുറന്നിട്ടില്ലെങ്കിലും ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്രയ്ക്ക് കുറവില്ലെന്നാണ് വിലയിരുത്തല്‍. അപകടങ്ങളുടെ എണ്ണവും കൂടുന്നുണ്ട്. ലൈസന്‍സില്ലാതെ പായുന്നവരെ പിടികൂടാന്‍ വിദ്യാലയങ്ങള്‍ക്ക് സമീപം പ്രത്യേക പരിശോധനയുണ്ടാകും. പിഴയീടാക്കുന്നതിനൊപ്പം രക്ഷിതാക്കളെ വിളിച്ചുവരുത്തിയുള്ള ബോധവല്‍ക്കരണവും നടപ്പാക്കും. വിട്ടുവീഴ്ചയില്ലാത്ത നടപടി 

സ്വീകരിക്കാനാണ് ട്രാഫിക് പൊലീസിന് ഡി.സി.പി നല്‍കിയിരിക്കുന്ന നിര്‍ദേശം. ബീച്ച് കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ യുവാക്കളുടെ ബൈക്ക് റൈഡ് സംഘം വീണ്ടും സജീവമെന്ന വിവരവും ഗൗരവമായാണ് കാണുന്നത്. കുട്ടികളുടെ നിയമലംഘനം വീടുകളില്‍ നിന്ന് തന്നെ തടയുന്നതിനുള്ള ശ്രമങ്ങളുണ്ടാകണം. 

ഇ ചെലാന്‍ നടപ്പിക്കിയെങ്കിലും ട്രാഫിക് പൊലീസിന്റെ വാഹന പരിശോധനയാണ് കാര്യക്ഷമമായി പുരോഗമിക്കുന്നത്. ജോലിഭാരം കാരണം സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കുറവുണ്ടായിട്ടുണ്ട്. സി.ഐമാരുടെ നേതൃത്വത്തിലുള്ള പരിശോധനയും വിപുലമാക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...