കുടുംബവഴക്ക്: ഗർഭിണി കിണറ്റിൽ ചാടി; രക്ഷിക്കാ‍നിറങ്ങിയ ഭർത്താവും കുടുങ്ങി; ഒടുവിൽ

fire-force-vehicle
representative image
SHARE

മഞ്ചേരി: ഗർഭിണിയായ ഭാര്യ കുടുംബവഴക്കിനെ തുടർന്നു തുടർന്ന് കിണറ്റിൽ ചാടി. രക്ഷപ്പെടുത്താൻ ഭർത്താവ് പിറകെ ചാടി. കിണറ്റിൽ അകപ്പെട്ട ഇരുവർക്കും അഗ്നിരക്ഷാ സേന രക്ഷകരായി. മംഗലശ്ശേരി പാലക്കുളത്ത് ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം. കുടുംബം താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് ഇരുവരും അകപ്പെട്ടത്. 30 അടി താഴ്‍ചയുള്ള കിണറ്റിൽ 4 അടി വെള്ളമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ വല താഴ്ത്തി ആദ്യം ഭാര്യയെ (44) കരയ്ക്കെത്തിച്ചു. പിന്നാലെ ഭർത്താവിനെ (45)യും കയറ്റി. ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഗർഭിണി ആയതിനാൽ ആശുപത്രിയിൽ ചികിത്സ തേടാൻ രക്ഷാപ്രവർത്തകർ നിർദേശം നൽകി.

അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ശ്രീ.പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ അബ്ദുൽ കരീം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജോയ് ഏബ്രഹാം ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രദീപ്, മുഹമ്മദ്‌ കുട്ടി, നന്ദകുമാർ, നിഷാന്ത്, കൃഷ്ണ കുമാർ, ഹോം ഗാർഡുമാരായ ബിനീഷ്, രാജേഷ്, സുബ്രഹ്മണ്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

MORE IN KERALA
SHOW MORE
Loading...
Loading...