പശുക്കൾക്ക് അപൂർവ്വ രോഗം പടരുന്നു; വടകരയിൽ കർഷകര്‍ ആശങ്കയില്‍

cow
SHARE

കോഴിക്കോട് വടകര മേഖലയിൽ പശുക്കൾക്ക് അപൂർവ്വ രോഗം പടരുന്നത് ക്ഷീര കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ചർമ്മ മുഴയെന്നറിയപ്പെടുന്ന ലംബി സ്കിൻ ഡിസീസാണ് നാന്നൂറ് പശുക്കൾക്ക് ബാധിച്ചത്.  

ശരീരത്തിൽ വ്രണവും പനിയും വരുന്നതാണ് രോഗ ലക്ഷണം. പിന്നീട്  ആഹാരമെടുക്കാതെ പശു തളരും. പാലിൻ്റെ അളവും കുറയും. പ്രത്യേകിച്ച് ചികിത്സയില്ലെന്നും ലക്ഷണം നോക്കിയുള്ള ചികിത്സയാണിപ്പോൾ നടത്തുന്നതെന്നും വെറ്റിനറി അധികൃതർ പറയുന്നു. മുയിപ്പോത്ത്, തോടന്നൂർ എളമ്പിലാട് പ്രദേശങ്ങളിലാണ് രോഗബാധ. ഡോക്ടർമാർ പരിശോധിച്ച് മരുന്ന് നൽകുന്നുണ്ടെങ്കിലും കർഷകർക്ക് ആശങ്ക ഒഴിയുന്നില്ല.

സമാനമായ രോഗം വേളം പഞ്ചായത്തിലും കണ്ടെത്തിയിരുന്നു. പുറത്ത് നിന്നുവന്ന അറവ് മാടുകളിൽ നിന്നാണ് രോഗം വന്നതെന്ന് കർഷകർ സംശയിക്കുന്നു. ജില്ലാ തലത്തിൽ പഠനം നടത്തി ഉടൻ രോഗനിയന്ത്രണമാർഗം കണ്ടെത്തണമെന്ന് ആവശ്യം.  

MORE IN KERALA
SHOW MORE
Loading...
Loading...