കിണറ്റിൽ അജ്ഞാത മൃതദേഹം; അപകടം കവർച്ചാശ്രമത്തിനിടെ എന്ന് പൊലിസ്

kozhikode
SHARE

കോഴിക്കോട് വടകര ചെമ്മരത്തൂരില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം. കടവത്ത് വയലില്‍ ഉദയഭാനുവിന്റെ കിണറ്റിലാണ് വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെ കിണറ്റില്‍ വീണുണ്ടായ അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  

കിണറിനോട് ചേര്‍ന്നുള്ള വാതില്‍ തകര്‍ന്നുകിടക്കുന്നത് രാവിലെയാണ് വീട്ടുകാര്‍ കണ്ടത്. കിണറില്‍ ഒരാളെ മുങ്ങിയനിലയിലും കണ്ടു. അഗ്നിശമനസേനയെത്തി ആളെ പുറത്തെടുത്തു. എഴുപതിനോടടുത്ത് പ്രായമുള്ളയാളെ ആര്‍ക്കും തിരിച്ചറിയാനായില്ല. സ്വദേശിയല്ലെന്നാണ് പ്രാഥമിക നിഗമനം.  

മരിച്ചനിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടങ്ങി. പ്രാഥമിക സൂചനകളുടെ അടിസ്ഥാനത്തിലാണ് കവര്‍ച്ചാശ്രമത്തിനിടെ കിണറ്റിലകപ്പെട്ടതായിരിക്കാം എന്ന നിഗമനത്തിലേക്കെത്തിയത്. മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വയോധികനൊപ്പം മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും

MORE IN KERALA
SHOW MORE
Loading...
Loading...