നഗ്നതാ പ്രദർശനവും ബ്ലാക്ക്മെയിലിങും; അപരിചിതരുടെ വിഡിയോ കോൾ എടുക്കരുത്; മുന്നറിയിപ്പ്

നേരിട്ട് പരിചയമില്ലാത്തവരുടെ വിഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് സൈബർഡോമിന്റെ മുന്നറിയിപ്പ്. തട്ടിപ്പുസംഘങ്ങൾ വ്യാപകമായി വിഡിയോ കോൾ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. 

തട്ടിപ്പുകാർ നഗ്നത പ്രദർശിപ്പിച്ചു കൊണ്ടായിരിക്കും ഇത്തരം വിഡിയോ കോളുകൾ ചെയ്യുന്നത്. അത് എടുക്കുന്ന നിമിഷം ഫ്രണ്ട് ക്യാമറ ഓണായി, കോൾ എടുത്തയാളുടെ മുഖവും സ്ക്രീനിലെത്തും. ഇതു രണ്ടും ചേർത്തുള്ള വിൻഡോയുടെ സ്ക്രീൻ ഷോട്ട് അവർ പകർത്തും. കോൾ അറ്റൻഡ് ചെയ്ത വ്യക്തി അശ്ലീലചാറ്റിൽ ഏർപ്പെട്ടുവെന്ന മട്ടിൽ പ്രചരിപ്പിക്കുമെന്നാകും പിന്നീടു ഭീഷണി. ഇത്തരം ബ്ലാക്ക്മെയിൽ പരാതികൾ വർധിച്ചതോടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.