യാത്രക്കാരുടെ നടുവൊടിച്ച് കോഴിക്കോട് കൂട്ടാലിട കൂരാച്ചുണ്ട് റോഡിലെ കുഴികൾ

road4
SHARE

യാത്രക്കാരുടെ നടുവൊടിച്ച് കോഴിക്കോട് കൂട്ടാലിട കൂരാച്ചുണ്ട് റോഡിലെ കുഴികള്‍. മികച്ചനിലവാരത്തില്‍ റോഡ് പുനര്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു വര്‍‌ഷം പിന്നിടുന്നു. കോവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും സ്വകാര്യ ബസുകള്‍ പലതും റോഡിന്റെ ശോച്യാവസ്ഥ കാരണം സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. 

വാഹനത്തിന് മാത്രമല്ല കേട്. ഉള്ളിലുള്ളവരും നന്നായി കഷ്ടപ്പെടും. പുതിയ റോഡ് ഉടനെന്ന് നാട്ടുകാര്‍ക്ക് വാക്ക് നല്‍കിയ ജനപ്രതിനിധികള്‍ ഇങ്ങോട്ടേക്ക് വരാറേയില്ല. കാരണം നടുവൊടിയാതെ യാത്ര ചെയ്യാന്‍ അവരും മറ്റ് വഴികള്‍ തേടുകയാണ്. എന്നാല്‍ നാട്ടുകാര്‍ക്ക് ഈ പാതയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഉപജീവനം തേടിയുള്ള പലരുടെയും പതിവ് യാത്ര ഏറെ പ്രയാസം നേരിടുന്നതാണ്.

സ്വകാര്യ ബസുകള്‍ പലതും സര്‍വീസ് നിര്‍ത്തി. കെ.എസ്.ആര്‍.ടി.സി നാമമാത്രമായാണ് ഓടുന്നത്. കൂട്ടാലിട തുടങ്ങി കാറ്റുള്ളമല വരെ ആറ് കിലോമീറ്റര്‍ റോഡ് പുനര്‍ നിര്‍മിക്കുന്നതിന് ഏഴ് കോടിയാണ് അനുവദിച്ചത്. കോവിഡ് നിയന്ത്രണം പ്രവൃത്തി തടസപ്പെടാന്‍ കാരണമായെങ്കിലും ലോക്ഡൗണ്‍ പിന്‍വലിച്ച് മാസങ്ങളായിട്ടും നിര്‍മാണത്തിന് ഒച്ചിന്റെ വേഗതയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...