കാലുവാരി തോല്‍പ്പിച്ച പഞ്ചായത്ത്, മുനിസിപ്പില്‍ കമ്മിറ്റികള്‍ പിരിച്ചു വിട്ട് ലീഗ്

leagueaction-05
SHARE

തദ്ദേശ തിരഞ്ഞെടുപ്പില്‍ വീഴ്ച വരുത്തിയും കാലുവാരിയും തോല്‍പ്പിച്ച പഞ്ചായത്ത്, മുനിസിപ്പില്‍ കമ്മിറ്റികള്‍ പിരിച്ചു വിട്ട് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി  കര്‍ശന നടപടിയുമായി മുസ്്ലീംലീഗ്. നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയും 7 പഞ്ചായത്ത് കമ്മിറ്റികളുമാണ് മുസ്്ലീംലീഗ് മലപ്പുറം ജില്ല കമ്മിറ്റി പിരിച്ചു വിടാന്‍ ധാരണയായത്. 

നിലമ്പൂര്‍ നഗരസഭയില്‍ മുസ്്ലീംലീഗ് മല്‍സരിച്ച ഒന്‍പതു വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസും ലീഗും തമ്മിലുളള മൂപ്പഇളമ തര്‍ക്കവും ഒന്നായി പ്രവര്‍ത്തിക്കാത്തതുമെല്ലാം കൂട്ടത്തോല്‍വിക്കു കാരണമായെന്ന കണ്ടെത്തിലിലാണ് മുനിസിപ്പല്‍ കമ്മിറ്റി പിരിച്ചു വിടാനുളള തീരുമാനമെടുത്തത്. പകരും പുതിയ കമ്മിറ്റിയെ താല്‍ക്കാലികമായി ചുമതലപ്പെടുത്താനും ധാരണയായിട്ടുണ്ട്. പാര്‍ട്ടിക്കുളളിലേയും മുന്നണിക്കുളളിലേയും പടലപ്പിണക്കം കൊണ്ട് പഞ്ചായത്ത് ഭരണം നഷ്ടമായ താഴേക്കോട്, കരുവാരകുണ്ട്, മമ്പാട്, പുളിക്കല്‍, വെട്ടം, വെളിയംകോട്, ആലംകോട് പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചു വിടാനാണ് തീരുമാനം. എല്ലായിടത്തം പകരം കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ലീഗ് സ്ഥാനാര്‍ഥികളെ കാലു വാരി തോല്‍പിച്ച പ്രാദേശിക നേതാക്കള്‍ക്കെതിരേയും നടപടിയുണ്ടാകും. മൂന്നു വട്ടം മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന അഭിപ്രായത്തില്‍ വിയോജിപ്പുളള പലരും ലീഗ് സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചതായി ജില്ല കമ്മിറ്റി ചുമതലപ്പെടുത്തി കമ്മീഷന്‍ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരമാണ് കര്‍ശന നടപടി.

MORE IN KERALA
SHOW MORE
Loading...
Loading...