പണമില്ല; ക്യാന്‍സര്‍ ബാധിച്ച് വേദന തിന്നുന്ന ആശുപത്രിയില്‍ എത്തിക്കാനാകാതെ ഒരമ്മ

cancerkrishnapriya 05
SHARE

ക്യാന്‍സര്‍ ബാധിച്ച് വേദന തിന്നുന്ന മകളെ സാമ്പത്തിക പ്രതിസന്ധി മൂലം ആശുപത്രിയില്‍ പോലുമെത്തിക്കാന്‍ മാര്‍ഗമില്ലാതെ ഒരമ്മ. മലപ്പുറം നിലമ്പൂരിനടുത്ത് വടപുറം കമ്പനിക്കുന്നിലെ നിഷയാണ് പന്ത്രണ്ടു വയസുകാരി കൃഷ്ണപ്രിയയുടെ  ചികില്‍സക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്നത്.

മുഴയായി രൂപാന്തരപ്പെട്ട കഴുത്തിലെ ക്യാന്‍സറിന്റെ കടുത്ത വേദന മൂലം കൃഷ്ണപ്രിയ ആരുമറിയാതെ കരയും. ഇനിയും വിദഗ്ധ ചികില്‍സയ്ക്ക് കൊണ്ടുപോകാന്‍ അമ്മയുടെ സാമ്പത്തിക പരിമിതി തടസമാണന്ന്  ബോധ്യമുളളതുകൊണ്ട് ഇവള്‍ വേദന കടിച്ചമര്‍ത്തുകയാണ്. ആര്‍.സി.സിയില്‍ ആദ്യം നടത്തിയ കീമോതെറാപ്പിക്ക് ശേഷം രോഗം മാറാതായതോടെയാണ് അണുബാധ മുഴയായി മാറിയത്. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ ചികില്‍സക്ക് എത്തിച്ചപ്പോള്‍ കീമോതെറാപ്പിക്കും അനുബന്ധ ചികില്‍സക്കും ശേഷം തുടര്‍ന്നു വേണ്ട മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രീയക്കുമായി  ലക്ഷങ്ങള്‍ ചിലവ് വരുമെന്ന്് അറിഞ്ഞതോടെ ചികില്‍സ നിര്‍ത്തിവയ്ക്കുകയായിരന്നു. 

ചിലവ് താങ്ങാനാവാതെ വന്നതോടെ പച്ചമരുന്നു ചികില്‍സ തേടി നിഷ വൈദ്യരെ കാണാന്‍ കാസര്‍കോടു വരെ പോയി. നിലമ്പൂര്‍ മാനവേദന്‍ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ്  കൃഷ്ണപ്രിയ. അച്ഛന്‌ ഉപേക്ഷിച്ചു പോയതോടെ അമ്മയും പ്ലസ്ടു വിദ്യാര്‍ഥിനിയായ ചേച്ചിയുമാണ് ആശ്രയം. വാടക വീട്ടിലാണ് താമസം. അമ്മ നിഷയുടെ വരുമാന മാര്‍ഗമായിരുന്ന പൂച്ചെടികളുടെ ഫാം കഴിഞ്ഞ വെളളപ്പൊക്കത്തില്‍ ഒലിച്ചു പോയതോടെ ജീവിതമാര്‍ഗവും അടഞ്ഞു. തനിക്ക് ഒന്നും വേണ്ട... മകളെ പഴയപടി തിരിച്ചു തന്നാല്‍ മാത്രം മതി എന്നാണ് ഈ അമ്മയുടെ പ്രാര്‍ഥന.

MORE IN KERALA
SHOW MORE
Loading...
Loading...