ചിരട്ട കൊണ്ട് പൂക്കളും പൂമ്പാറ്റകളും; വിസ്മയം തീർത്ത് മധുസൂദനൻ

coconutshell-02
SHARE

ചിരട്ടയിൽ വിസ്മയമൊരുക്കുകയാണ് പത്തനംതിട്ടയിൽ ഒരാൾ. പത്തനംതിട്ട നരിയാപുരം സ്വദേശി ബി.മധുസൂദനനാണ് ചിരട്ടയിൽ വ്യത്യസ്ത ശില്പങ്ങൾ നിർമിച്ച് ശ്രദ്ധ നേടുന്നത്.

മധുസൂദനന് ചിരട്ട കേവലമൊരു പാഴ് വസ്തുവല്ല. മധുസൂദൻ്റെ കയ്യിലെത്തിയാൽ ചിരട്ട പൂക്കളും പൂമ്പാറ്റകളുമായി മാറും. ശില്പകലയൊന്നും അഭ്യസിച്ചിട്ടില്ല. ലോക് ഡൗൺ കാലത്ത് ഒരു നേരം പോക്കിന് തുടങ്ങിയതാണ്. നിരവധിപ്പേർ ഇപ്പോൾ മധുസൂദനൻ്റെ ചിരട്ട ശില്പങ്ങൾക്ക് ആവശ്യക്കാരായി എത്തുന്നുണ്ട്. ചെറുകിട വ്യാപാരമാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

MORE IN KERALA
SHOW MORE
Loading...
Loading...