ഇരുവൃക്കകളും തകരാറിലായ അമ്മ; ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ പത്ത് വയസുകാരൻ

mothertreatment3
SHARE

ഇരുവൃക്കകളും തകരാറിലായ അമ്മയുടെ ചികില്‍സയ്ക്കായി പണം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ് ഒരു പത്ത് വയസുകാരന്‍. മൂവാറ്റുപുഴ ആനിക്കാട് സ്വദേശി സുനിതയാണ് സഹായം തേടുന്നത്. മകന്‍ ധ്യാന്‍ മാത്രമാണ് സുനിതയ്ക്ക് കൂട്ടിനുള്ളത്. 

ധ്യാനിന് കൂട്ടായുള്ളത് അമ്മ മാത്രമാണ്, അച്ഛന്‍ ചെറുപ്പത്തില്‍ ഇവരെ ഉപേക്ഷിച്ച് പോയി. വീട്ടുജോലി ചെയ്താണ് സുനിത മകനെ വളര്‍ത്തുന്നത്. അസുഖബാധിതയായതോടെ ആ വരുമാനവും നിലച്ചു. അമ്മയുടെ ചികില്‍സച്ചെലവെന്ന ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ പെടാപാടുപെടുകയാണ് ഈ അഞ്ചാം ക്ലാസുകാരന്‍.  

സ്വന്തമായി വീടില്ലാത്തതിനാല്‍ എറണാകുളം ക്ലബ്ബെന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ നല്‍കുന്ന സഹായത്തോടെയാണ് വാടകവീട്ടില്‍ കഴിയുന്നത്. 

സുനിതയുടെ ചികില്‍സയ്ക്ക് ഒന്നരലക്ഷത്തിലധികം രൂപ ചെലവായി. ജീവന്‍ നിലനിര്‍ത്താന്‍ മരുന്നിനും ഡയാലിസിസിനുമായി ഇനിയും പണം വേണം. ധ്യാനിന് ഒരപേക്ഷ മാത്രമെയുള്ളു, അമ്മയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിക്കണം. 

UCO Bank

പേര്:സുനിത

അക്കൗണ്ട് നമ്പര്‍ 23900110043684

IFSC Code: UCBA0002390

ഗൂഗിള്‍പേ: 8086539265 

MORE IN KERALA
SHOW MORE
Loading...
Loading...