തിരഞ്ഞെടുപ്പ് ആവേശത്തിൽ താരങ്ങളും; സകുടുംബം ബൂത്തിൽ

starvote
SHARE

തദ്ദേശതിരഞ്ഞെടുപ്പ് ആവേശത്തില്‍ താരങ്ങളും. സുരേഷ് ഗോപിയും ജഗദീഷും ഷാജി കൈലാസും ആനിയുമൊക്കെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഭാര്യയോടൊപ്പം ശാസ്തമംഗലം സ്കൂളിലെത്തി രാവിലെ ഏഴുമണിക്കുതന്നെ സിനിമക്കാര്‍ക്കിടയിലെ രാഷ്ട്രീയക്കാരന്‍ കൂടിയായ സുരേഷ് ഗോപി എം.പി വോട്ട്ചെയ്തു.

സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ആനിയും തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടടവാര്‍ഡില്‍ ഇന്‍ഫാന്‍റ് ജീസസ് സ്കൂളിലാണ് വോട്ടുചെയ്തത്. നേരത്തെ ബിജെപി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങിയ നടന്‍ കൃഷ്ണകുമാര്‍ സകുടുംബം തിരുവനന്തപുരം കാഞ്ഞിരംപാറ സെന്‍റ് ആന്‍റണീസ് പാരിഷ് ഹാളിലെത്തി വോട്ട് രേഖപ്പെടുത്തി.

ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ എല്‍.പി.സ്കൂളിലെ ബൂത്തിലെത്തി വോട്ടുചെയ്ത സംവിധായകന്‍ ഫാസില്‍ മാസങ്ങള്‍ക്കുശേഷം വീടിനുപുറത്തിറങ്ങിയതിലുള്ള ആശ്വാസം പങ്കുവച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...