ശ്രീരാജിന്റെ ‘കണ്ണാണ്’ അമ്മ; പൊരുതി നേടി; ഇനി സിവിൽ സർവീസ്

sreeraj-wb
SHARE

കാഴ്ച പരിമിതിയെ നിശ്ചയദാര്‍ഡ്യത്തിലൂടെ മുട്ടുകൂത്തിച്ച മലപ്പുറം പൊന്നാനി സ്വദേശി എം.ശ്രീരാജിനെ പരിചയപ്പെടാം ഈ ഭിന്നശേഷി ദിനത്തില്‍. കണ്ണിനുമുന്നിലെ ഇരുട്ട് പ്രകാശമായി കണ്ട ശ്രീരാജ് നേടിയെടുത്തത് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് എന്ന നേട്ടമാണ്. ഡോക്ടറേറ്റ് സ്വന്തമാക്കിയശേഷം 

സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക് നടക്കാന്‍ ഒരുങ്ങുകയാണ് ഇരുപത്തിയാറുകാരനായ ശ്രീരാജ്. ശ്രീരാജിന്റെ കണ്ണിനുമുന്നിലെ ഇരുട്ടില്‍ അമ്മ പത്മിനി കെടാവിളക്കായി ശോഭിച്ചു. ആ പ്രകാശം തെളിച്ച പാതയില്‍ അക്ഷരങ്ങളുടെ കൂട്ടുപിടിച്ച് ശ്രീരാജ് നടന്നു കയറിയത് ജെആര്‍ഫ് നേട്ടത്തിലേക്കാണ്. പഠനം പൂര്‍ത്തിയാക്കിയാല്‍ എം.ശ്രീരാജ്, ഡോ. എം.ശ്രീരാജാകും. ജെ.ആര്‍.എഫിന്റെ വലുപ്പത്തെ കുറിച്ചൊന്നും അമ്മയ്ക്കറിയില്ല. പക്ഷെ മകന്റെ ആഗ്രഹങ്ങളോടൊപ്പം എന്നും ഈ അമ്മയുണ്ട്.

പിതാവ് ചന്ദ്രന്‍ വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ ചികില്‍സയിലാണ്. കുടുംബത്തിലെ കഷ്ടപ്പാടുകള്‍ ആലോചിച്ചപ്പോഴാണ് സ്റ്റൈപന്റിനൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാനാകുന്ന ജെആര്‍ഫ് എന്ന ലക്ഷ്യം ഈ യുവാവിന്റെ മനസിലേക്ക് ആദ്യം എത്തിയത്. സുഹൃത്തുക്കള്‍ 

ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയായിരുന്നു പഠനം. ജീവിതത്തില്‍ പഠിച്ച ആത്മവിശ്വാസത്തിന്റെ പാഠങ്ങള്‍ മുറുകെ പിടിച്ചാണ് ഇനിയുള്ള യാത്ര. സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക്. 

MORE IN KERALA
SHOW MORE
Loading...
Loading...