വോട്ടറെ പിടിക്കാനിറങ്ങി; വലച്ച് കാളവണ്ടി; വൈറൈറ്റി പ്രചാരണം

വോട്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സ്ഥാനാര്‍ഥികള്‍ വ്യത്യസ്തത പരീക്ഷിക്കുമ്പോള്‍ പെട്ട് പോകുന്നത് ചിലപ്പോള്‍ നേതാക്കന്‍മാരായിരിക്കും. അത്തരം ഒരു പ്രതിസന്ധിയാണ് ഇന്നലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആറ്റുകാല്‍ വാര്‍ഡ് പ്രചാരണത്തില്‍ പങ്കെടുക്കാനെത്തിയ കെ. മുരളീധരന്‍ നേരിട്ടത്. ആ കാഴ്ചയിലേക്ക്.

മല്‍സരം മുറുകിയപ്പോള്‍ വോട്ടുതേടലില്‍ അല്‍പം വെറൈറ്റി കൊണ്ടുവരാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അനന്തപുരി മണികണ്ഠന്‍ തീരുമാനിച്ചു.മറ്റൊന്നുമല്ല, യാത്ര കാളവണ്ടിയിലാക്കി.. സ്ഥാനാര്‍ഥിയെത്തി അമ്പലത്തിലൊക്കെ തൊഴുത് ഉദ്ഘാടകന് വേണ്ടി കാത്ത് നില്‍ക്കുകയാണ്. അതിനിടെ  സി.പി.എം സ്ഥാനാര്‍ഥി ആര്‍. ഉണ്ണികൃഷ്ണന്‍ ബൈക്കില്‍ ആ വഴിക്കെത്തിയതോടെ പരിപാടി വീണ്ടും വെറൈറ്റിയായി.

ഒടുവില്‍ ഉദ്ഘാടകനെത്തി. കാളവണ്ടിയില്‍ കയറാന്‍ സ്ഥാനാര്‍ഥിയും പാര്‍ട്ടിക്കാരും ആവശ്യപ്പെട്ടെങ്കിലും മുരളീധരന് പേടി. പേടിയാണങ്കില്‍ കേസരയില്‍ ചവിട്ടിക്കയറാമെന്നായി പ്രവര്‍ത്തകര്‍...പക്ഷെ നേതാവിന് അത്രധൈര്യം പോര. അതുകൊണ്ട് സ്ഥാനാര്‍ഥി കാളവണ്ടിയിലും നേതാവ് റോഡിലുമായി നിന്ന് കൈവീശി ഉദ്ഘാടനം നടത്തി. പിന്നീട് 

രണ്ടുപേരും കൂടി തൊട്ടടുത്തുള്ള വണ്ടിപ്പുറത്ത് കയറി പ്രസംഗവും. ഒടുവില്‍ മുരളീധരന്‍ കാറില്‍ തിരിച്ചുപോയി..സ്ഥാനാര്‍ഥി കാളവണ്ടിയില്‍ യാത്രയും തുടങ്ങി.