കർഷക സമരം രാഷ്ട്രീയ അജണ്ട; നിയമത്തിൽ ചെറിയ തിരുത്ത് വേണം; മേജർ രവി

major-ravi-farmers-protest
SHARE

രാജ്യത്ത് ശക്തമായി മുന്നേറുന്ന കർഷകപ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് സംവിധായകൻ മേജർ രവി. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. എന്നാൽ കർഷക ബില്ലിൽ ചെറിയ ഒരു കാര്യത്തിൽ കൂടി വ്യക്തത വേണമെന്നും അതുവന്നാലും സമരം അവസാനിപ്പിക്കാൻ സംഘടനകൾ തയാറാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു.

‘അവിടെ കർഷകർ എന്നു പറഞ്ഞാൽ ഉയർന്ന അഭിമാനമുള്ളവരാണ്. പട്ടാളത്തിലാണ് എന്ന് പറയുന്നതു പോലെയാണ് അവിടെ കർഷകനാണ് എന്നു പറയുന്നത്. ഇപ്പോൾ നടക്കുന്ന സമരത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. പൂർണമായും കർഷകർക്ക് ഗുണം ചെയ്യുന്ന ഒരു നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. കൃഷി തുടങ്ങും മുൻപ് വിളയ്ക്ക് ഒരു വില ഉറപ്പിക്കും. അതു കർഷകന് ലാഭം കിട്ടുന്ന തരത്തിലാണ്. ഉദാഹരണത്തിന് ഉള്ളിക്ക് ആദ്യം 20 രൂപ ഉറപ്പിക്കുന്നു. വിളവെടുക്കുമ്പോൾ അന്ന് ഉള്ളി വില 10 രൂപയാണെങ്കിലും കർഷകന് 20 രൂപ കിട്ടും. അന്ന് 25 രൂപയാണെങ്കിൽ പക്ഷേ ഉറപ്പിച്ച 20 രൂപയേ ലഭിക്കൂ. പക്ഷേ അവിടെ കർഷകന്റെ ലാഭം ഉറപ്പാകുന്നുണ്ട്. ഈ തുക നൽകാൻ കോർപ്പറേറ്റുകൾക്ക് പൂർണ ഉത്തരവാദി ആയിരിക്കും എന്ന ഉറപ്പ് നിയമത്തിലില്ല എന്ന് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. ’ അദ്ദേഹം പറയുന്നു. പാവപ്പെട്ടവർക്ക് ആശ്വാസമാകുന്ന പുതിയ ജീവകാരുണ്യ പദ്ധതിയെ കുറിച്ചും അദ്ദേഹം ലൈവിൽ സംസാരിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...