വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് തസ്തിക അപ്ഗ്രേഡ് ചെയ്യണം; മുഖ്യമന്ത്രിക്ക് പ്രതിഷേധകത്ത്

Secretariat
SHARE

റവന്യു വകുപ്പിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് തസ്തിക അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സമരത്തിലേക്ക്. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തയയ്ക്കുന്നു. 3200 വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാരും അവരുടെ ബന്ധുക്കളുമാണ് മുഖ്യമന്ത്രിക്ക് കത്ത് അയയ്ക്കുക. സമാന തസ്തികയിലുള്ളവര്‍ക്ക് സ്ഥാനകയറ്റം നല്‍കുമ്പോഴും തങ്ങളെ അവഗണിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള തസ്തികയിലെ അന്‍പതു ശതമാനം അപ്ഗ്രേഡ് ചെയ്ത് ക്ലറിക്കല്‍ തസ്തികയാക്കി മാറ്റണമെന്ന ശുപാര്‍ശ നല്‍കിയെങ്കിലും മടക്കിയതായും ഇവര്‍ അരോപിക്കുന്നു

MORE IN KERALA
SHOW MORE
Loading...
Loading...