മൂന്ന് സ്ഥാനാർത്ഥികളും മുഖാമുഖം; ഞങ്ങളിൽ ആരാകും മേയർ?

mayor
SHARE

അധികാരത്തിലെത്തിയാല്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ പരസ്പരം കണ്ടുമുട്ടിയാല്‍ എന്താകും പറയാനുണ്ടാവുക. കണ്ണൂര്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലാണ് മൂന്നു പേരും ആനക്കുളം പാര്‍ക്കില്‍ എത്തിയത്.

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ മത്സരം നടക്കുകയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് പറയാനുള്ളതും വികസനത്തിനായി ഭരണ–പ്രതിപക്ഷ ഐക്യം വേണമെന്നാണ്. ജവഹര്‍ സ്റ്റേഡിയം നവീകരിക്കും, പഴയ ബസ്റ്റാന്‍റില്‍ വ്യാപാര സമുച്ഛയം കൊണ്ടുവരും തുടങ്ങിയ പദ്ധതികളെ കുറിച്ചാണ് യുഡിഎഫിന് പറയാനുള്ളത്.

സ്ത്രീ സൗഹൃദ നഗരമാക്കും, ഗതാഗതക്കുരുക്കിന് പരിഹാരം കാണും, നടപ്പാതകള്‍ സൗന്ദര്യവത്കരിക്കും, ഇങ്ങനെ നീളുന്നു എല്‍ഡിഎഫിന്‍റെ വാഗ്ദാനങ്ങള്‍. അട്ടിമറി വിജയങ്ങളുണ്ടാകുമെന്ന് എന്‍ഡിഎ അവകാശപ്പെടുന്നു. മാലിന്യ സംസ്കരണത്തിനടക്കം കേന്ദ്ര സഹായത്തോടെ പദ്ധതികള്‍ കൊണ്ടുവരും കണ്ണൂര്‍ നഗരത്തില്‍ ഇനിയും ഏറെ വികസനം വേണമെന്ന കാര്യത്തില്‍ മൂന്ന് പേര്‍ക്കും എതിരഭിപ്രായമില്ല.

MORE IN KERALA
SHOW MORE
Loading...
Loading...