നാത്തൂന്മാരായ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് ചോദിച്ച് ചാണ്ടി ഉമ്മൻ

chandy-ummen-02
SHARE

കൊച്ചി നഗരസഭയിലേക്ക് മല്‍സരിക്കുന്ന നാത്തൂന്മാരായ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് ചോദിച്ച് ചാണ്ടി ഉമ്മന്‍. അറുപത്തിയൊമ്പതാം ഡിവിഷനില്‍ മല്‍സരിക്കുന്ന കാജല്‍ സലീമും 70ാം ഡിവിഷനിലെ സ്ഥാനാര്‍ഥിയും കാജലിന്റെ നാത്തൂനുമായ സ്മൃതി ഹാരീസിനും വേണ്ടിയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പ്രചാരണത്തിനിറങ്ങിയത്.

അപ്രതീക്ഷിതമായാണ് കൊച്ചിയിലെ തിര‍ഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ചാണ്ടി ഉമ്മനെ കണ്ടത്.  കാജല്‍ സലിമിനും  സ്മൃതി ഹാരീസിനുമായി വോട്ട് അഭ്യര്‍ഥിച്ച് ഇരുവര്‍ക്കും ഒപ്പം വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമായിരുന്നു സന്ദര്‍ശനം.  എസ്.ആര്‍.എം റോഡിലെ ഭവനങ്ങളിലും സ്ഥാപനങ്ങളിലുമായി ഏറെ സമയം ചെലവഴിച്ച ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്കില്‍ ലൈവും ചെയ്തു. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ദീപക് ജോയി, നൗഫല്‍ കൈനറ്റിന്‍കര, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ മാത്യു എന്നിവര്‍ക്കൊപ്പമായിരുന്നു ചാണ്ടി ഉമ്മന്റെ വോട്ടുപിടിത്തം.

മുപ്പത്തിയൊന്നാം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹെന്‍ട്രി ഒാസ്റ്റിനും പത്താം ഡിവിഷനിലെ സ്ഥാനാര്‍ഥി ബാസ്റ്റിന്‍ ബാബുവിനും വോട്ടഭ്യര്‍ഥിച്ച് യാത്രചെയ്തശേഷമായിരുന്നു ചാണ്ടി ഉമ്മന്‍റെ മടക്കം.

MORE IN KERALA
SHOW MORE
Loading...
Loading...