കന്നിയങ്കത്തിനിറങ്ങി ഇരട്ട സഹോദരിമാർ; വിജയപ്രതീക്ഷയോടെ ഇടതുപക്ഷം

twins-22
SHARE

ജീവിതത്തിലെന്നപോലെ തിരഞ്ഞെടുപ്പ് ഗോഥയിലും സമാനതകള്‍ക്കൊണ്ട് വ്യത്യസ്തരാകുകയാണ് മുണ്ടക്കയത്തെ ഇരട്ട സഹോദരിമാര്‍. ഇടതുപക്ഷ സ്ഥാനാര്‍ഥികളായി കന്നിയങ്കത്തിനിറങ്ങുന്ന ഷീലമ്മയും ജോളിയമ്മയും  ഉന്നംവെയ്ക്കുന്നതും ഇരട്ടവിജയമാണ്. ജോളിയമ്മ അങ്ങ് ഇടുക്കിയിലും ഷീലമ്മ ഇങ്ങ് കോട്ടയം ജില്ലയിലുമാണ് ജനവിധി തേടുന്നത്. 

ജോളിയമ്മ ഡോമിനിക്കും ഷീലമ്മ ഡോമിനിക്കും. ഇരട്ടക്കുട്ടികളായി ജനനം, പഠനം ഒരുമിച്ച് ഒരേ സ്കൂളില്‍, വിദ്യാഭ്യാസ യോഗ്യതയും തുല്യം, ദാ ഒടുവില്‍ തിരഞ്ഞെടുപ്പ് അങ്കത്തിനും ഒരുമിച്ച്. കേരള കോണ്‍ഗ്രസുകാരായ ഇഞ്ചിയാനി പുലിയുറുമ്പില്‍ ​െഡാമിനിക്-റോസമ്മ ദമ്പതികളുടെ മക്കളായ ഇരുവരും തിരഞ്ഞെടുപ്പ് രംഗതെത്തുന്നത് തീര്‍ത്തും അവിചാരിതമായി. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഇഞ്ചിയാനി വാര്‍ഡിലെ സ്ഥാനാര്‍ഥിയാണ് ഷീലമ്മ. ജോളിയമ്മ മത്സരിക്കുന്നത് ഭര്‍ത്താവിന്‍റെ വീട് സ്ഥിതി ചെയ്യുന്ന കൊക്കയാര്‍ പഞ്ചായത്തിലെ മുളങ്കുന്ന് വാര്‍ഡില്‍. ഷീലമ്മയെ തേടിയാണ് ആദ്യം പാര്‍ട്ടിക്കാര്‍ എത്തിയത്. 

അംഗന്‍വാടി അധ്യാപകരായ ഇരുവരും മൂന്ന് മാസത്തെ വ്യത്യാസത്തിലാണ് ജോലിക്ക് കയറിയത്. കന്നിയങ്കത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊരു പ്രതീക്ഷയില്ല. ഇരട്ട സഹോദരിമാരിലൂടെ ഇരു വാര്‍ഡുകളും ഒപ്പം നിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടത് പക്ഷവും.

MORE IN KERALA
SHOW MORE
Loading...
Loading...