നരിക്കുനിയിൽ അമ്മാവനും മരുമോനും നേർക്കുനേർ; ഇഞ്ചോടിഞ്ച് പോരാട്ടം

narikkuni-22
SHARE

അമ്മാവനും മരുമകനും നേര്‍ക്കുനേര്‍ മല്‍സരിക്കുകയാണ് കോഴിക്കോട് നരിക്കുനി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍. ബന്ധുക്കള്‍ തമ്മിലാണ് മല്‍സരമെങ്കിലും വീറും വാശിയും ഒട്ടും കുറവില്ല ഇരുകൂട്ടര്‍ക്കും. വികസനതുടര്‍ച്ചയും വികസനമുരടിപ്പും ചര്‍ച്ചയാകുന്ന നാട്ടിലേയ്ക്ക് ഒരെത്തി നോട്ടം. 

പ്രചാരണ തിരക്കിനിടെ പറശേരി മുക്കിലാണ് അമ്മാവന്‍ – മരുമകന്‍ സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ മജീദും യുഡിഎഫ് സ്ഥാനാര്‍ഥി ഷഫീഖ് പറശേരിയും. മജീദിന്‍റെ സഹോദരി ആയിഷയുടെ മകനാണ് ഷഫീഖ്. പക്ഷെ ഇതൊന്നും തിരഞ്ഞെടുപ്പ് പ്രാചരണചൂട് കുറച്ചിട്ടില്ല. കൂട്ടിയിട്ടേ ഉള്ളൂ ഇവിടെ. 

സിപിഎമ്മിന് വന്‍ മേധാവിത്വമുള്ള വാര്‍ഡില്‍ വിജയത്തില്‍ കുറഞ്ഞൊന്നും അബ്ദുല്‍ മജീദ് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ അഞ്ച് തവണയും വാര്‍ഡ് എല്‍ഡിഎഫിനായിരുന്നു. ഇക്കുറിയും അതില്‍ മാറ്റമുണ്ടാകില്ലെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു. അധ്യാപകനാണ് ഷഫീഖ് പറശേരി. 2010ല്‍ ഇതേ വാര്‍ഡില്‍ മല്‍സരിച്ചെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് തോറ്റു. കഴിഞ്ഞ അഞ്ച് വര്‍ഷം മെമ്പര്‍ തിരി‍ഞ്ഞുനോക്കാത്ത വാര്‍ഡില്‍ വിജയത്തിനായി അധികം മെനക്കെടേണ്ടി വരില്ലെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...