ചിറ്റൂരിലെ യുഡിഎഫിൽ തമ്മിലടി; ഗ്രൂപ്പുകളി മുതലെടുക്കാൻ സിപിഎം

chittoor-22
SHARE

പാലക്കാട് ചിറ്റൂർ നഗരസഭയിൽ യുഡിഎഫിൽ വിമതനീക്കം. സീറ്റ് ലഭിക്കാത്ത കോൺഗ്രസ് മുസ്‌ലിംലീഗ് നേതാക്കൾ സ്ഥാനാർഥികളായുണ്ട്. ഗ്രൂപ്പിസം മുതലെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. 

സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്നങ്ങളാണ് ചിറ്റൂർ തത്തമംഗലം നഗരസഭയിൽ കോൺഗ്രസിനെ വലയ്ക്കുന്നത്. പാർട്ടി സീറ്റ് നൽകാതിരുന്ന നഗരസഭാ ചെയർമാനായിരുന്ന കെ.മധു ഉൾപ്പെടെയുള്ളവർ വിമതരായുണ്ട്. മുസ്‌ലീംലീഗും , യൂത്ത് കോൺഗ്രസും ചില വാർഡുകളിൽ പ്രത്യകം മൽസരിക്കുന്നു. നഗരസഭയുടെ രൂപീകരണ കാലം മുതൽ കോൺഗ്രസ് മാത്രം ഭരിക്കുന്നയിടത്ത് ഇക്കുറി അട്ടിമറി വിജയം നേടുമെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. വികസനമുരടിപ്പാണ് സിപിഎമ്മിന്റെ പ്രധാന പ്രചാരണ വിഷയം

സിപിഎമ്മിന്റെ അവകാശവാദം കോൺഗ്രസ് നേതാക്കൾ തള്ളിക്കളയുന്നു. 29 അംഗ കൗണ്‍സിലില്‍ നിലവിൽ യുഡിഎഫിന് പതിനെട്ടും  എല്‍ഡിഎഫിന് പതിനൊന്നുമായിരുന്നു കക്ഷിനില.

MORE IN KERALA
SHOW MORE
Loading...
Loading...