'കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതു വിദ്യാഭ്യാസ സംസ്ഥാനം'; നേട്ടം

school33
SHARE

രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ പൊതു വിദ്യാഭ്യാസ സംസ്ഥാനമായി കേരളം. കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, വിവര സാങ്കേതിക വിദ്യാ ഉപയോഗം, പരിശീലനം, ഉള്ളടക്ക വികസനം, കണക്ടിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റധിഷ്ഠിത വിദ്യാഭ്യാസം, പിന്തുണാ-പരിപാലന സംവിധാനം, ഇ-ഗവേര്‍ണന്‍സ് എന്നീ മേഖലയിലെ കൈറ്റിന്റെ ഇടപെടല്‍ രാജ്യത്തും പുറത്തും മാതൃകയാണെന്നാണ് 2020 നവംബര്‍ 17-ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. ഓഗസ്റ്റില്‍ ‘ദ പീല്‍ ഓഫ് ഫസ്റ്റ് ബെല്‍ അറ്റ് സ്‌കൂള്‍’ എന്ന പേരില്‍ യുനിസെഫും കൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിച്ചുകൊണ്ടുള്ള വിശദമായ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

ഇന്നൊവേഷന്‍, ടെക്‌നോളജി, ജെന്റര്‍ മെയിന്‍സ്ട്രീമിംഗ്, കണ്‍വര്‍ജേന്‍സ് തുടങ്ങിയ മേഖലകളില്‍ കാര്യമായി സ്വാധീനം ചെലുത്തിയതും രാജ്യത്തിനകത്തും പുറത്തും അനുകരിക്കാവുന്നതുമായ 23 പ്രോജക്ടുകളാണ് ബെസ്റ്റ് പ്രാക്ടീസസ് കംപന്റിയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് റിപ്പോര്‍ട്ടിന്റെ ആമുഖമായി നീതി ആയോഗ് പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേത്തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗുജറാത്ത്, പശ്ചിമബംഗാള്‍, പഞ്ചാബ്, ന്യൂഡല്‍ഹി, ഒറീസ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നും കൈറ്റ് മാതൃക നടപ്പാക്കുന്നതിനായി അന്വേഷണങ്ങള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MORE IN KERALA
SHOW MORE
Loading...
Loading...