തുരങ്കപാത, മൺപാത്രങ്ങൾ; വിസ്മയിപ്പിച്ച് ഫറോഖിലെ ടിപ്പുകോട്ട

tipu-21
SHARE

കോഴിക്കോട് ഫറോഖ് ടിപ്പു കോട്ടയിലെ ആദ്യഘട്ട പര്യവേഷണ നടപടികള്‍ പൂര്‍ത്തിയായി. ഒന്നര മാസത്തിനിടെ നിരവധി ചരിത്രരേഖകളും നിര്‍മിതികളുമാണ് കണ്ടെത്തിയത്. അടുത്തയാഴ്ച പുരാവസ്തു വകുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

കോട്ടയുടെ ഉറവിടം തേടിയുള്ള പര്യവേഷണം നിരവധി ചരിത്ര രേഖയിലേക്കുള്ള വഴിയായിരുന്നു. ടിപ്പു നാണയം നിര്‍മിക്കാനും ആയുധം സംഭരിക്കാനും കരുതിയ കോട്ടയാണ് ആദ്യം തെളിഞ്ഞത്. തുരങ്ക പാതയുള്‍പ്പെടെയുള്ള നിര്‍മിതിയുമായി പൂര്‍ത്തിയാക്കിയ വലിയ കിണറും മണ്‍പാത്രങ്ങളും നാണയങ്ങളുമെല്ലാം വിസ്മയങ്ങളുടെ പട്ടിക തീര്‍ത്തു. കാടുമൂടിയ പ്രദേശം ഇന്ന് നിരവധിയാളുകള്‍ക്ക് ഇഷ്ട ഇടം കൂടിയാണ്. ടിപ്പു കോട്ടയും അനുബന്ധ നിര്‍മിതികളും കാണാന്‍ കുടുംബത്തോടൊപ്പം എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 

പര്യവേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചാല്‍ ആദ്യഘട്ടം പൂര്‍ത്തിയാകും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന അറിയിപ്പും വന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍ കാഴ്ചാനുഭവം സമ്മാനിച്ച് ചരിത്രാന്വേഷകരുടെയും കുട്ടികളുടെയും ഇഷ്ട ഇടമായി ടിപ്പു കോട്ട വൈകാതെ മാറുമെന്നതില്‍ സംശയമില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...