വള്ളിക്കോട് സെന്റ് മേരീസ് പള്ളി ഏറ്റെടുക്കൽ; പ്രതിഷേധിച്ച് യാക്കോബായ വിഭാഗം

church-21
SHARE

സഭാതർക്കം നിലനിൽക്കുന്ന പത്തനംതിട്ട വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിഭാഗം. കോടതി ഉത്തരവ് പ്രകാരം, ഓർത്തഡോക്സ് വിഭാഗം വൈദികനും ഇടവകാംഗങ്ങളും  സ്ഥലത്ത് എത്തും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യാക്കോബായ വിഭാഗം പള്ളി പരിസരത്ത് സംഘടിച്ചത്. സുരക്ഷാ മുൻകരുതലായി പള്ളിക്ക് സമീപം പൊലീസ് നിലയുറപ്പിച്ചു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ  സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത്  കൈമാറുന്നതിനെതിരെ രണ്ടു ദിവസമായി പ്രതിഷേധം തുടരുകയാണ്.  ഓർത്തഡോക്സ് വൈദീകനും ഇടവകാഗംങ്ങളും എത്തുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധം കനത്തത്. ഓർത്തഡോക്സ് അംഗങ്ങൾ എത്താതിരുന്നതോടെ പ്രതിഷേധം അയഞ്ഞു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...