വിധിയോട് പൊരുതി; പക്ഷേ ജീവിതം വഴിമുട്ടിച്ച് കോവിഡ്; കനിവ് കാത്ത് കുടുംബം

sandeep-21
SHARE

കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട നിരവധി പേരിൽ ഒരാളാണ് കാലടി മാണിക്കമംഗലം സ്വദേശി സന്ദീപ്. ജന്മനാ ബധിരരും മൂകരുമായ സന്ദീപും ഭാര്യയും പൂർണവളർച്ചയെത്താതെ പിറന്ന മൂന്ന് കുഞ്ഞുങ്ങളുടെ തുടർപരിചരണത്തിന് പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ്. സന്ദീപിന്റെ മാതാപിതാക്കൾക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഏഴംഗ കുടുംബത്തിന്റെ ഏക ആശ്രയം. 

മക്കൾ എത്ര നീട്ടി വിളിച്ചാലും സന്ദീപും അഖിലയും കേൾക്കില്ല. ശബ്ദങ്ങളില്ലാത്ത ഇവരുടെ ജീവിതത്തിന് നിറം പകർന്നുകൊണ്ട് രണ്ട് വർഷം മുൻപാണ് ഒറ്റ പ്രസവത്തിൽ അഖില മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പൂർണവളർച്ചയെത്താതെ പിറന്നത്തിനാൽ 73 ദിവസത്തെ തീവ്ര പരിചരണത്തിലൂടെ കുഞ്ഞുങ്ങളെ പൂർണ ആരോഗ്യത്തിൽ എത്തിച്ചു. ഫിസിയോതെറപ്പിയടക്കം തുടർപരിചരണം കുഞ്ഞുങ്ങൾക്ക് ആവശ്യമാണ്. നാല് വർഷമായി സ്വകാര്യ കമ്പനിയിലെ പാക്കിങ് സെക്ഷനിലായിരുന്നു സന്ദീപിന് ജോലി. ലോക്ഡൗൺ കാലത്ത് കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ ജോലി നഷ്ടമായി. ബധിരരും മൂകരുമായ മക്കൾക്കൊപ്പം പേരക്കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ് സന്ദീപിന്റെ അച്ഛനുമമ്മയും. 

സന്ദീപിനും അഖിലയ്ക്കും എന്തെങ്കിലും ജോലി ലഭിച്ചാൽ കുടുംബത്തിന് പ്രതിസന്ധി മറികടക്കാനാകും. ഉയർന്ന നിലവാരമുള്ള ശ്രവണസഹായി ഉപയോഗിച്ചാൽ ഇരുവർക്കും ചെറിയ തോതിലെങ്കിലും കേൾക്കാനാകും. പക്ഷേ ഇതിന് ഒന്നേകാൽ ലക്ഷം രൂപയെങ്കിലും ചെലവു വരും. ഈ കുടുംബത്തിന് താങ്ങാനാകുന്നതിലും വലിയ തുകയാണത്. 

‌സന്ദീപ് ചന്ദ്രൻ 

അക്കൗണ്ട് നമ്പർ: 338602010152145 

IFSC കോഡ്: UBIN0533866 

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാലടി ബ്രാഞ്ച്

ഫോൺ നമ്പർ: 9847194181

MORE IN KERALA
SHOW MORE
Loading...
Loading...