കുത്തിയോട്ടപ്പാട്ടുകള്‍ എഴുതി പുസ്തകരൂപത്തിലാക്കി ശ്രീരഞ്ജിനി; വേറിട്ട കാഴ്ച

kuthiyottam2
SHARE

തെക്കന്‍കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളില്‍ നടക്കുന്ന അനുഷ്ഠാനകലയാണ് കുത്തിയോട്ടം. പുരുഷന്‍മാര്‍ മാത്രം എഴുതിയിരുന്ന കുത്തിയോട്ടപ്പാട്ടുകള്‍ എഴുതി പുസ്തകരൂപത്തിലാക്കിയിരിക്കുകയാണ് മാന്നാര്‍ കുരട്ടിശേരി വരദയില്‍ ശ്രീരഞ്ജിനി. മധ്യതിരുവിതാംകൂറിലെ  പ്രശസ്തമായ വലിയപനയന്നാര്‍കാവ് ദേവീക്ഷേത്രത്തിന്‍റ ഐതിഹ്യവും ചരിത്രവുമാണ്  കുത്തിയോട്ടപ്പാട്ടുകളായത്.

കുത്തിയോട്ടപ്പാട്ടുകളുടെ രചനയിലും ആലാപനത്തിലും പാരമ്പര്യം തുടരുകയാണ് എല്‍.ശ്രീരഞ്ജിനി.  തെക്കന്‍കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിലെ അനുഷ്ഠാനമായ കുത്തിയോട്ടപ്പാട്ടുകളുടെ രചന സാധാരണ നടത്താറുള്ളത് പുരുഷന്‍മാരാണ്.എന്നാല്‍ മധ്യകേരളത്തിലെ പ്രശസ്തമായ പരുമല വലിയ പനയന്നാര്‍ കാവിന്‍റെ ഐതിഹ്യവും ചരിത്രവുമാണ് കുത്തിയോട്ടപ്പാട്ടുകളായി   ശ്രീരഞ്ജിനി എഴുതിയത്. ദേവീപ്രഭാവം എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്..അമ്മയുടെ അച്ഛന്‍ കെ.അപ്പുക്കുട്ടന്‍ ആദിശര്‍ ആണ് കുത്തിയോട്ടപ്പാട്ടുകളുടെ രചനയില്‍ ശ്രീരഞ്ജിനിയുടെ ഗുരു.

കുത്തിയോട്ടപ്പാട്ടുകള്‍ക്കുപുറമേ രണ്ട് കവിതാസമാഹാരങ്ങളും ഒരു നോവലും ശ്രീരഞ്ജിനി രചിച്ചിട്ടുണ്ട്.ഒരു നോവല്‍ അച്ചടിയിലാണ്.ഗുരു ചെങ്ങന്നൂര്‍ സ്മാരക അവാര്‍ഡ്, കാവാലം നാരായണപ്പണിക്കര്‍ സ്മാരക അവാര്‍ഡ്,ഭാരതീയവിചാരകേന്ദ്രം എന്നിവയുടേതടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ അധ്യാപികയായിരുന്ന ശ്രീരഞ്ജിനി മാന്നാറില്‍ ശ്രീമൂകാംബിക കലാക്ഷേത്രം എന്നപേരില്‍ കലാപരിശീലനകേന്ദ്രവും നടത്തുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...