പെൻഷനും റേഷനും; പാവങ്ങൾക്കെല്ലാം വീടും; ഇടതുപക്ഷം വിജയിക്കണ്ടേ?: മുകേഷ്

mukesh-ldf
SHARE

ഇടതുപക്ഷ സർക്കാരിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് നടനും കൊല്ലം എംഎൽഎയുമായ മുകേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുകേഷിന്റെ വോട്ട് അഭ്യർഥന. 

എന്തിന് മാറി ചിന്തിക്കണമെന്നാണ് എം എൽ എ ചോദിക്കുന്നത്. പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, മരുന്ന് മുടങ്ങിയിട്ടില്ല എന്ന് തുടങ്ങുന്ന വരികൾ അവസാനിക്കുന്നത് പാവങ്ങൾക്കെല്ലാം വീടുമായി, പിന്നെന്തിന് മാറി ചിന്തിക്കണം എന്ന് ചോദിച്ചാണ്. ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ,

വികസന വിസ്മയങ്ങളും തുടരണ്ടേ എന്നും മുകേഷ് ചോദിക്കുന്നു.

മുകേഷിന്റെ കുറിപ്പ്: 

പെൻഷൻ മുടങ്ങിയിട്ടില്ല!....

റേഷൻ മുടങ്ങിയിട്ടില്ല!.........

മരുന്ന് മുടങ്ങിയിട്ടില്ല.!......

പുസ്തകം മുടങ്ങിയിട്ടില്ല!...........

കറന്റ് കട്ടായിട്ടില്ല!...................

ആശുപതിയും ജോറായി..................

റോഡെല്ലാം കേമമായി!...........

സ്‌കൂളെല്ലാം ഹൈടെക്കക്കായി!.......

പൊതുമേഖലയെല്ലാം  ലാഭത്തിലായി!..........

പാവങ്ങൾക്കെല്ലാം വീടുമായി...........

പിന്നെന്തിന് മാറി ചിന്തിക്കണം?.................

ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ...........................? 

വികസന വിസ്മയങ്ങളും തുടരണ്ടേ ................?

MORE IN KERALA
SHOW MORE
Loading...
Loading...