22 ഡിവിഷനുകളില്‍ ലീഗ്; മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ഥികളായി

malappuram-local-body-elect
SHARE

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുളള മുസ്‌ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുളള 32 ജില്ല പഞ്ചായത്ത് ഡിവിഷനുകളില്‍ 22 ഡിവിഷനുകളിലാണ് മുസ്‌ലീം ലീഗ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. നിലവിലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ തൃക്കലങ്ങോട് ഡിവിഷനിലെ ലീഗ് സ്ഥാനാര്‍ഥിയാണ്. 3 വട്ടം മല്‍സരിച്ച ജനപ്രതിനിധികള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ ഭരണസമിതിയിലെ 4 ആംഗങ്ങള്‍ക്കാണ് ഇപ്രാവശ്യം മല്‍സരിക്കാന്‍ അവസരം ലഭിച്ചത്. ജില്ല പഞ്ചായത്ത് അധ്യക്ഷസ്ഥാനം നിലവില്‍ സ്ത്രീ സംവരണമാണ്. ജില്ല പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...