അതിജീവനത്തിന്റെ ചിത്രങ്ങളുമായി ബിന്ദു; കൂട്ടായ് മനക്കരുത്ത്

bindu-14
SHARE

പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് കീഴടക്കി അതിജീവനത്തിന്റെ ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കുകയാണു ഇടുക്കി മുട്ടുകാട് സ്വദേശിനിയായ ബിന്ദുവെന്ന യുവതി. ജൻമനാ  കൈപ്പത്തികളും കാൽപാദങ്ങളുമില്ലാത്ത ബിന്ദു തുണിയിലും പേപ്പറിലും വരയ്ക്കുന്ന ചിത്രങ്ങൾ അതിമനോഹരമാണ്.

വരയുടെയും വർണ്ണങ്ങളുടെയും ലോകത്ത് , സങ്കടങ്ങളെ ഇറക്കിവച്ച് ജീവിതം സന്തോഷകരമാക്കുയാണ് ബിന്ദു . പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്   ചിത്രരചന തുടങ്ങിയത്.  കൈത്തണ്ടയിൽ ബ്രഷ് ചേർത്തുപിടിച്ചാണ് പടംവരയ്ക്കുന്നത്.

അച്ഛൻ ഉപേക്ഷിച്ചു പോയതോടെ ബിന്ദുവും അമ്മ രുഗ്മിണിയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.  ഇളയ സഹോദരിമാരായ നാലു പേരെ വിവാഹം കഴിച്ചയച്ചു. സുമനസുകളുടെ  സഹായം കൊണ്ടാണ് ഈ കുടുംബമിപ്പോള്‍  കഴിയുന്നത്. ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന   ഫോട്ടോക്കോപ്പി മെഷീന്‍ തകരാറിലായതോടെ വരുമാനമാര്‍ഗമില്ലാത്ത സ്ഥിതിയിലാണിവര്‍.  യന്ത്രം  പുതിയതൊരെണ്ണം ലഭിച്ചാല്‍  പരാശ്രയമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട് ഈ കുടുംബത്തിന്.  പരിമിതികളെ സാധ്യതകളാക്കി മാറ്റി ജീവിതത്തെ പ്രത്യാശയോടെ സമീപിക്കുകയാണ് ഈ യുവതി.

MORE IN KERALA
SHOW MORE
Loading...
Loading...