ചേട്ടൻ എൽഡിഎഫ്, അനിയൻ യുഡിഎഫ്; 'സന്ദേശം' ഓർമിപ്പിച്ച് മതിലകത്തെ മത്സരം

brothers
SHARE

തൃശൂര്‍ മതിലകത്ത് ചേട്ടനും അനിയനും തമ്മിലാണ് മല്‍സരം. എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികളായാണ് സഹോദരന്‍മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നത്. 

ഒരേവീട്ടില്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുള്ള സന്ദേശം സിനിമയിലേതിനു സമാനമാണ് മതിലകത്ത് സഹോദരന്‍മാര്‍ തമ്മിലുള്ള മല്‍സരം. കൂളിമുട്ടം സ്വദേശികളും സഹോദരങ്ങളുമായ ഇ.കെ.ബിജുവും ഇ.കെ.ബൈജുവും തമ്മിലാണ് പോര്.  ചേട്ടന്‍ ബിജു സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയാണ്. പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രസിഡന്റും. അനിയന്‍ ബൈജുവാകട്ടെ മല്‍സ്യതൊഴിലാഴി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്താനാണ് പാര്‍ട്ടി ചേട്ടനു നല്‍കിയ ഉത്തരവാദിത്വം. എന്നാല്‍, വാര്‍ഡ് പിടിച്ചെടുക്കാനാണ് അനിയന്‍ ബൈജുവിനു കോണ്‍ഗ്രസ് നല്‍കിയ വെല്ലുവിളി. അമ്മ മാളുവിന്റെ അനുഗ്രഹം വാങ്ങിയാണ് പ്രചരണം തുടങ്ങിയത്. തിരഞ്ഞെടുപ്പ് ഗോദയിലെ യുദ്ധം വീട്ടില്‍ ഉണ്ടാകില്ലെന്ന് ബൈജുവും ബിജുവും പറയുന്നു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫലം വരുമ്പോള്‍ ആരു ജയിച്ചാലും വീട്ടിലൊരു പഞ്ചായത്തംഗം കാണുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

MORE IN KERALA
SHOW MORE
Loading...
Loading...