വാഹനത്തിൽ പതുങ്ങി ഡ്രൈവർ; തൊട്ടരികിലൂടെ പുലി; നെഞ്ചിടിപ്പേറ്റും ദൃശ്യം

tiger-wb
SHARE

മൂഴിയാറിലെ  ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ പവര്‍ഹൗസിനുസമീപം പുലിയിറങ്ങി. പവര്‍ഹൗസിന്റെ സെക്യൂരിറ്റി ഓഫീസിനുമുന്നിലൂടെ നടന്നുവന്ന പുലിയെ സെക്യൂരിറ്റി ഓഫീസറാണ് കണ്ടത്. പുലിയുടെ ദൃശ്യങ്ങള്‍ സി.സി.ടിവിയിലും കിട്ടി.

തിങ്കളാഴ്ചപുലര്‍ച്ചെ 1.15നാണ് സെക്യൂരിറ്റി ഓഫീസ് പടിയ്ക്കല്‍ പുലിയെ ആദ്യം കണ്ടത്. ശബ്ദംകേട്ട് വാതില്‍ തുറന്നുനോക്കുമ്പോഴാണ് വാതിലിനു സമീപത്തേയ്ക്ക് നടന്നുവരുന്ന പുലെയസെക്യൂരിറ്റി ഓഫീസര്‍ കണ്ടത്.

പവര്‍ഹൗസിനടുത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുസമീപം പുലി അല്‍പനേരം നിന്നു. ഈ സമയം വാഹനത്തിനുള്ളില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നു. മറ്റൊരുപുലി ഇവിടെയ്ക്ക് ഓടിയെത്തുന്നതും സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...