നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി; സിപിഐയിൽ ഗുരുതര പ്രതിസന്ധി

kollam-cpi
SHARE

ജില്ലാ നേതാക്കള്‍ക്ക് എതിരായ അച്ചടക്ക നടപടി കൊല്ലത്ത് സിപിഐയില്‍ അതീവഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എസ് സുപാലിനെ അനുകൂലിച്ച് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തി. അച്ചടക്ക നടപടിക്കെതിരെ പന്ത്രണ്ടിന് ചേരുന്ന ജില്ലാ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം. 

സംസ്ഥാനത്ത് സിപിഐയ്ക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ജില്ലയാണ് കൊല്ലം. കെ.ഇ.ഇസ്മയിലിനോട് അടുപ്പം പുലര്‍ത്തുന്നവരാണ് അതിലേറെയും. സമ്മേളനം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത എൻ.അനിരുദ്ധനെ മാറ്റി ആർ. രാജേന്ദ്രനെ കൊണ്ടുവരാന്‍ കാനം പക്ഷം ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഒത്തുതീര്‍പ്പ് എന്നവണ്ണം മുല്ലക്കര രത്നാകരനെ സെക്രട്ടറിയാക്കി. എന്നാല്‍ ഇരുവിഭാഗം തമ്മിലുള്ള പോര് തുടര്‍ന്നു. ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടിയുടെ അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പി.എസ് സുപാലിനെ മുന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും അംഗം ആർ. രാജേന്ദ്രനെ പരസ്യമായി ശാസിക്കുകയും ചെയ്തു. നടപടി പക്ഷപാതപരമാണെന്ന് ഇസ്മയില്‍ – പ്രകാശ്ബാബു പക്ഷത്തിന്റെ വാദം. ഇതിനെതിരെ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ പന്ത്രണ്ടാം തീയതി ചേരുന്ന ജില്ലാ കൗൺസിലിൽ പ്രമേയം കൊണ്ടു വന്നേക്കും.സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ചു പ്രമേയം കൊണ്ടുവന്നാൽ അത് വലിയ പ്രതിസന്ധിയിലേക്കാകും സിപിഐയെ നയിക്കുക. 

നടപടിക്കെതിരെ സംസ്ഥാന- കേന്ദ്ര കൺട്രോൾ കമ്മിഷനുകളെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടപ്പോൾ വെല്ലുവിളിക്കുന്ന നിലപാടാണണു പി.എസ്. സുപാൽ സ്വീകരിച്ചതെന്നും നടപടി ചർച്ച ചെയ്ത സംസ്ഥാന കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും കാനം പക്ഷവും ചൂണ്ടിക്കാട്ടുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...