അന്ന് ചോദ്യംചെയ്തയാള്‍ ജീവനൊടുക്കി; ഇന്ന് പ്രതിയായിരുന്ന പ്രദീപും; വാളയാർ വീണ്ടും

walayar-suicide-pradeep
SHARE

സർക്കാരിനെയും പൊലീസിനെയും ഒരുപോലെ വിവാദത്തിലാക്കിയ കേസായിരുന്നു വാളയാർ പെൺകുട്ടികളുടെ പീഡനമരണക്കേസ്. എല്ലാ പ്രതികളെയും വെറുതേ വിട്ട കോടതി വിധിക്കെതിരായ അപ്പീൽ അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രദീപ് കുമാർ ആത്മഹത്യ ചെയ്യുന്നത്. കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബവുമായി ഇയാൾക്ക്  ബന്ധമുണ്ടായിരുന്നു. കുട്ടികൾക്ക് ഇയാൾ ട്യൂഷനും എടുത്തിരുന്നു. 

walayar-pradeep

ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നി‍ലയിലാണ് ഇയാളെ ഇപ്പോൾ കണ്ടെത്തിയത്. പോക്സോ കോടതി തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയിരുന്നു. അമ്മയ്ക്കൊപ്പം ബാങ്കിൽ പോയി വന്ന പ്രദീപ് പിന്നീട് മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. മുൻപ് വാളയാർ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ജോൺ പ്രവീൺ എന്ന വ്യക്തിയും ജീവനൊടുക്കിയിരുന്നു. പ്രധാന പ്രതിയുടെ അടുത്ത സുഹൃത്തായിരുന്നു പ്രവീൺ. 

രണ്ടാമത്തെ കുട്ടിയുടെ മരണത്തിനു ശേഷമാണു പ്രവീണിനെ അന്നത്തെ കസബ സിഐ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ‘ഒരു തെറ്റും ചെയ്യാതെ നാട്ടുകാരുടെ മുന്നിൽ ഞാൻ അപമാനിക്കപ്പെട്ടു. ഇനി വയ്യ, എന്റെ മരണത്തിന് ആരും കാരണമല്ല. എന്റെ വീട്ടുകാരെ ഉപദ്രവിക്കരുത്’, പ്രവീൺ അവസാനമെഴുതിയ കുറിപ്പ് പറഞ്ഞിരുന്നു.

കേസിൽ ഹൈക്കോടതിയുടെ മുന്നിലുള്ള ഹർജി ഉടൻ പരിഗണനയ്ക്ക് വരുന്നുണ്ട്. പൊലീസ് കേസിലെ 5 പ്രതികളെക്കൂടാതെ ആറാമതൊരാൾ ഉണ്ടെന്നും അയാളെ രക്ഷിക്കാനാണു മറ്റുള്ളവരെ വിട്ടതെന്നുമാണ് വാളയാറിലെ അമ്മ പറയുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...