മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണം; ആവശ്യവുമായി ഹർജി

mulla-wb
SHARE

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഡാമിന്‍റെ ബലപ്പെടുത്തല്‍ ജോലികള്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ തമിഴ്നാട് കരാര്‍ ലംഘിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാമില്‍ 2014ലെ സുപ്രീം കോടതി ഉത്തരവ് നിര്‍ദേശിക്കുന്ന തരത്തിലുള്ള ബലപ്പെടുത്തല്‍ ജോലികള്‍ ചെയ്യാച്ചത് 125 വര്‍ഷം പഴക്കമുള്ള ഡാമിന്‍റെ സുരക്ഷ അപകടത്തിലാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. 35 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ഇത് തമിഴ്നാടിന്‍റെ കരാര്‍ ലംഘനമായി കണക്കാക്കി മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്നാണ് ആവശ്യം. കാലപ്പഴക്കം മൂലം ഡാം ദുര്‍ബലാവസ്ഥയിലായതിനാല്‍ വെള്ളം ഒഴുക്കി കളയാന്‍ 

പോലും സാധിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ഡാം തകര്‍ന്നാല്‍ പ്രതിരോധിക്കുന്നതിന് അണക്കെട്ടിന് അഭിമുഖമായി ശക്തിയേറിയ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ കേരള സര്‍ക്കാരിനോട് ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 2014ന് ശേഷം നടത്തിയ ബലപ്പെടുത്തല്‍ ജോലികളുടെ 

വിശദാംശങ്ങള്‍ ഹാജരാക്കാന്‍ തമിഴ്നാടിന് നിര്‍ദേശം നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. കരാര്‍ റദ്ദാക്കുന്നതിന് തമിഴ്നാടിന് ഉടന്‍ നോട്ടിസ് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും സുരക്ഷാ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഹര്‍ജിയില്‍ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...