അനാസ്ഥയുടെ കുഴികൾ നിറഞ്ഞ് കുതിരാൻ; അപകടങ്ങൾ തുടർക്കഥ

Untitled-1
SHARE

തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ റോഡിലെ കുഴികളില്‍ വീണ് വണ്ടികളുടെ അപകട പരമ്പര. അടിപ്പാത നിര്‍മിക്കാനെടുത്ത കുഴിയില്‍ വീണ് ലോറിമറിഞ്ഞ് ഡ്രൈവര്‍ മരിച്ചതാണ് അപകട പരമ്പരയിലെ അവസാനത്തേത്. 

കുതിരാന്‍ ദേശീയപാതയിലെ വഴുക്കുംപാറയിലെ അപകടത്തില്‍പ്പെട്ട ഡ്രൈവറെ പുറത്തെടുക്കുന്ന ദൃശ്യമാണിത്. തമിഴ്നാട്ടുകാരനാ ഡ്രൈവറുടെ ജീവന്‍ അപകടത്തില്‍ പൊലിഞ്ഞിരുന്നു. അടിപ്പാത നിര്‍മിക്കാനെടുത്ത കുഴിയിലേക്ക് ലോറി മറിഞ്ഞായിരുന്നു അപകടം. 

ദേശീയപാതയിലെ കുഴികള്‍ ഇനിയും നികത്തിയിട്ടില്ല. മഴ മാറിയാല്‍ ഉടന്‍ കുഴികള്‍ നികത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഇവിടെ പതിവാണ്. രാത്രികാലങ്ങളില്‍ പ്രത്യേകിച്ച്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് വാഹനാപകടങ്ങള്‍ ഈ േമഖലയിലുണ്ടായി. റോഡിന്റെ ദുരവസ്ഥ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകും.

MORE IN KERALA
SHOW MORE
Loading...
Loading...