അധോലോക സർക്കാരും തലവനും തുടരരുതെന്ന് ഷാഫി; പരമയോഗ്യൻ സത്യം പറയുമോ?; മുനീർ

shafi-cm-muneer
SHARE

അധോലോക സർക്കാരും അതിന്റെ തലവനും ഇനി തുടരരുതെന്ന് ആവർത്തിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ശിവശങ്കരൻ കസ്റ്റഡിയിലായതിന് പിന്നാലെ കടുത്ത വിമർശനവും രാജി ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഇനി എണ്ണിയെണ്ണി ശിവശങ്കർ സത്യങ്ങൾ പറയുമോ എന്നാണ് കേരളം കാത്തിരിക്കുന്നതെന്ന് എം.കെ മുനീർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

എംകെ. മുനീറിന്റെ കുറിപ്പ് വായിക്കാം: ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ?”മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിന് എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.വിദേശ കമ്പനിയുമായി സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി എണ്ണിയെണ്ണി ശിവശങ്കർ സത്യങ്ങൾ പറയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ഇനിയും ആ കസേരയിൽ ഇരിക്കാൻ ഉള്ള ധാർമികതയുടെ അളവുകോൽ എന്താണെന്ന് മാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ല..

MORE IN KERALA
SHOW MORE
Loading...
Loading...