ട്രാവൻകൂർ സിമൻ്റ്സിനായി വിപുലമായ പദ്ധതി; പ്രത്യേക നിർമ്മാണ യൂണിറ്റുകൾ

cement-wb
SHARE

കോട്ടയം നാട്ടകത്തെ  ട്രാവൻകൂർ സിമൻ്റ്സിനെ പുനരുജ്ജീവിക്കാൻ സർക്കാരിൻ്റെ വിപുലമായ പദ്ധതി.  ഗ്രേ സിമന്റ് ഉത്പാദനത്തിനും , വൈദ്യുതി പോസ്റ്റ് നിർമ്മാണത്തിനുമായി പ്രത്യേക യൂണിറ്റുകൾ ഉടൻ പൂർത്തിയാക്കും.  സംസ്ഥാനത്തെ  പത്ത് ജില്ലകളിൽ വനിതാ സംരംഭകരെ മുൻ നിർത്തി വാൾപ്പുട്ടി നിർമ്മാണ യൂണിറ്റ് ആരംഭിക്കാനും തീരുമാനിച്ചു.  

മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ട്രാവൻകൂർ സിമൻ്റ്സ് ഏതാനും വർഷമായി കടുത്ത  പ്രതിസന്ധിയിലാണ്. വിപണിയിൽ നിന്ന് ഉൾപ്പെടെ ഏറ്റ തിരിച്ചടികൾ നഷ്ടം ഇരട്ടിയാക്കി. കെഎസ്ഇബി ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  കമ്പനിയെ കരകയറ്റാൻ ആണ് സർക്കാർ നീക്കം. ഇതിൻറെ ആദ്യഘട്ടത്തിൻ്റെ ഉദ്ഘാടനം മന്ത്രിമാരായ പി പി ജയരാജൻ എം എം മണി എന്നിവർ ചേർന്ന് നിർവഹിച്ചു. വൈദ്യുതി പോസ്റ്റുകൾ നിർമിക്കാനുള്ള യൂണിറ്റിന് പുറമെ  ഗ്രെ  സിമന്‍റ്  ഉത്പാദനത്തിനുമുള്ള യൂണിറ്റുകൾ മന്ത്രിമാർ തറക്കല്ലിട്ടു.  ഒരു വർഷത്തിനുള്ളിൽ സ്ഥാപനത്തെ ലാഭത്തിലെത്തിക്കുകയാണ് ലക്ഷ്യം.  

സിമന്റ് കമ്പനികൾ അനിയന്ത്രിതമായി വില കൂട്ടുന്ന നടപടി അവസാനിപ്പിക്കണമെന്നും മന്ത്രി ഇ പി ജയരാജൻ ആവശ്യപ്പെട്ടു. വനിതാ സംരംഭകർക്ക് വാൾപുട്ടി നിർമാണത്തിന് ജില്ലാ തലത്തിൽ പ്ളാൻ്റുകൾ സ്ഥാപിക്കാൻ കമ്പനി തന്നെ മുൻകൈയ്യടുക്കും. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വാൾപ്പുട്ടി ട്രാവൻകൂർ സിമൻ്റ്സിൻ്റെ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം.  

MORE IN KERALA
SHOW MORE
Loading...
Loading...