ആത്മഹത്യ ചെയ്ത അധ്യാപികയ്ക്ക് വിഷാദരോഗം; അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ

teacher-wb
SHARE

കോഴിക്കോട് മുക്കത്ത് ആത്മഹത്യ ചെയ്ത അധ്യാപികയ്ക്ക് വിഷാദരോഗമായിരുന്നുവെന്ന് അന്വേഷണസംഘം. അധ്യാപിക മരിച്ചത് കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണെന്നും കണ്ടെത്തി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ തയ്യാറായിട്ടില്ല

ലോക്ഡൗണില്‍ ജോലിയില്ലാതിരുന്നതാണ് അധ്യാപികയായിരുന്ന ദീപ്തിക്ക് വിഷാദരോഗം ബാധിക്കാന്‍ കാരണം. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഫലപ്രദമല്ലാത്തതും അവരുടെ മാനസിക സമ്മര്‍ദ്ധം കൂട്ടി. ആത്മഹത്യയെന്ന ഉദ്ദേശത്തോടെയാണ് പെട്രോള്‍ വാങ്ങി കാറില്‍ സൂക്ഷിച്ചത്. ഒഴിഞ്ഞ സ്ഥലം നോക്കി കാറിനകത്ത് പെട്രോളൊഴിച്ച് കത്തിച്ചു. എന്നാല്‍ ഉദ്ദേശിച്ചതുപോലെ കത്തിയില്ല. അതുകൊണ്ട് കാര്യമായ പൊള്ളലേറ്റതുമില്ല. എന്നാല്‍ 

സീറ്റുകവറുകളടക്കം കത്തിനശിച്ചപ്പോള്‍ പുറത്തുവന്ന വിഷവാതകം അമിതമായ ശ്വസിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു. ദീപ്തിയുടെ ഭര്‍ത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. ആറും ഏഴും പന്ത്രണ്ടും വയസുള്ള മക്കളുണ്ട്. കുടുംബത്തില്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അന്വേഷണസംഘം പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...