ആമിന ഇന്ത്യൻ പെൺകുട്ടികളുടെ കരുത്തിന്റെ പ്രതീകം: വാഴ്ത്തി രാഹുൽ

rahul-amina
SHARE

വൈകല്യത്തെ തോൽപ്പിച്ച് ഉയർന്ന വിജയം നേടിയ ആമിന ഇന്ത്യൻ പെൺകുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്ന് രാഹുൽ ഗാന്ധി. ആമിനയെ കണ്ട സന്തോഷം പങ്കുവച്ച് രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിൽ കുറിച്ചതാണിത്. രാഹുലിനെ കാണാൻ ആമിന വയനാട്ടിലെത്തിയതാണ്. 

'നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കൊയ്ത ആമിനക്കുട്ടിയെ കണ്ടു. പ്രതിസന്ധികൾ െവല്ലുവിളിയായെടുത്ത ആമിന ഇന്ത്യൻ പെൺകുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ്. ഉയരങ്ങൾ എത്തിപ്പിടിക്കാനാകട്ടെ..’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ ഗാന്ധി കുറിച്ചിരിക്കുന്നത്.

രാഹുലിന്റേയും പ്രിയങ്കയുടെയും ചിത്രങ്ങൾ ചേർത്തുവച്ച സമ്മാനവും ആമിന ഒപ്പം കരുതിയിരുന്നു. കൊല്ലത്ത് നിന്ന് വയനാട് എത്തിയാണ് ആമിന ചെറുപ്പം മുതലുള്ള തന്റെ മോഹം സഫലമാക്കിയത്. ഒരു കൈപ്പത്തിയില്ലാഞ്ഞിട്ടും നന്നായി പഠിച്ച് നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ആമിന നേടിയിരുന്നു. എന്നാൽ തന്റെ പരിമിധികൾ ഡോക്ടർ എന്ന സ്വപ്നത്തിന് തടസമാകുമോ എന്ന ഭയവും ആമിനയ്ക്കുണ്ട്. അതിനൊപ്പമാണ് വീട്ടിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും. ഇതെല്ലാം ചിരിച്ച് കൊണ്ട് അതിജീവിക്കുന്ന ആമിന രാഹുൽ ഗാന്ധിയുടെ വലിയ ആരാധികയാണ്. ഈ ഇഷ്ടം കേട്ടറിഞ്ഞ കെ.സി വേണുഗോപാലും ഷാഫി പറമ്പിലുമാണ് ആമിനയെ രാഹുലിന് മുന്നിൽ എത്തിച്ചത്. 

MORE IN KERALA
SHOW MORE
Loading...
Loading...