സ്കൂൾ അങ്കണത്തിൽ പൊതു ശുചിമുറി; നഗരസഭയുടെ തലതിരി‍ഞ്ഞ വികസനം

toilet
SHARE

സര്‍ക്കാര്‍ സ്കൂളിന്റെ മുറ്റത്ത് പൊതു ശുചിമുറി നിര്‍മിക്കാനുള്ള വിചിത്ര തീരുമാനവുമായി തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരസഭ. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എതിര്‍പ്പ് അവഗണിച്ച് ടൗണ്‍ എല്‍.പി സ്കൂളിലെ തണല്‍മരങ്ങളും ഇതിനായി മുറിച്ചുമാറ്റി. വിദ്യാഭ്യാസ മന്ത്രിക്ക് വരെ പരാതി കൊടുത്തിട്ടും നടപടി പിന്‍വലിക്കാന്‍ നഗരസഭയോ ജില്ലാ ഭരണകൂടമോ തയാറാകുന്നില്ല..

കോവിഡ് കാലമായതുകൊണ്ടാണ്, ഇല്ലങ്കില്‍ നഴ്സറി കുഞ്ഞുങ്ങളടക്കം അറുന്നൂറിലേറെ വിദ്യാര്‍ഥികള്‍ ഓടിക്കളിക്കേണ്ടതാണ് നെടുമങ്ങാട് ടൗണ്‍ എല്‍.പി സ്കൂളില്‍. ഇനി സ്കൂള്‍ തുറന്ന് കുട്ടികള്‍ വരുമ്പോഴേക്കും അവര്‍ക്ക് കണികാണാനുള്ളത് വഴിപോക്കരെല്ലാം കാര്യസാധ്യത്തിന് കയറിയിറങ്ങുന്ന പൊതു ശുചിമുറികളാരിക്കും. നഗരസഭയാണ് ഈ തലതിരിഞ്ഞ വികസനത്തിന് കോപ്പുകൂട്ടുന്നത്. അതിനായി അവര്‍ സ്കൂള്‍ മുറ്റത്തേ തണല്‍ മരങ്ങള്‍  അറുത്ത് വീഴ്ത്തിക്കഴിഞ്ഞു.

ശുചിത്വമിഷന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായുള്ള പൊതു ശുചിമുറിയുടെ ഇടമാണ് നഗരസഭ സ്കൂള്‍ കോമ്പൗണ്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ടൗണ്‍ഹാളും ബസ് സ്റ്റാന്റും റവന്യൂ ടവറുമടക്കം ഒട്ടേറെ  സര്‍ക്കാര്‍ സ്ഥലങ്ങള്‍ സൗകര്യപ്രദമായിട്ടുണ്ടായിട്ടും സ്കൂള്‍ അങ്കണം തന്നെ തിരഞ്ഞെടുത്തു. അധ്യാപകര്‍ കലക്ടറോട് പരാതി പറഞ്ഞപ്പോഴും സ്കൂള്‍ അങ്കണത്തില്‍ ശുചിമുറി വരുന്നതില്‍ തെറ്റൊന്നുമില്ലെന്ന വാദത്തോടെ അവരും പരാതി തള്ളിക്കളഞ്ഞിരിക്കുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...