നീണ്ട കാൽ നൂറ്റാണ്ട്; ബേപ്പൂര്‍ സുല്‍ത്താന് വൈകി ഒരുങ്ങുന്നു സ്മാരകം

basheer
SHARE

കാല്‍ നൂറ്റാണ്ടിന് ശേഷം ബേപ്പൂര്‍ സുല്‍ത്താന് സ്മാരകം നിര്‍മിക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. കോഴിക്കോട്ടെ ജനഹൃദയങ്ങളില്‍മാത്രം സ്മാരകമുള്ള വൈക്കം മുഹമ്മദ് ബഷീര്‍ ജീവിത കാലത്തിലേറെയും ചെലവഴിച്ച ബേപ്പൂരിന്റെ മണ്ണിലാണ് സ്മാരകം ഉയരുന്നത്. 

പട്ടിണിയും പണമില്ലായമയും അറിഞ്ഞ ബഷീര്‍ എഴുതിയതൊക്കെ നമുക്ക് തന്ന് പിരിഞ്ഞുപോയിട്ട് ഇരുപത്തിയാറു വര്‍ഷം കഴിഞ്ഞു. സ്മാരകത്തിന്റെ പേരിലും മരണശേഷം പ്രിയ എഴുത്തുകാരന്‍ പട്ടിണിയിലായിരുന്നു. സ്മാരകത്തിനായി ഒരുതുണ്ട് ഭൂമി കണ്ടെത്താന്‍ സര്‍ക്കാരിനും നാടിനും സാധിച്ചിരുന്നില്ല. സ്ഥലം ലഭിക്കാത്തതിനാല്‍ അനുവദിച്ച തുകപോലും സര്‍ക്കാര്‍ തിരിച്ചെടുത്ത ചരിത്രവും ഉണ്ട്. ഏറെ വൈകി കോര്‍പറഷന്‍ സ്ഥലം കണ്ടെത്തി. ബേപ്പൂര്‍ ബി.സി. റോഡിലെ കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ച് മാറ്റി സ്മാരകം നിര്‍മിക്കും.

ബഷീറിന്റെ കുടുംബാഗംഗങ്ങളെയും സഹിത്യ സാംസ്കാരിക നേതാക്കളെയും സ്മാരകത്തിന്റെ രൂപ രേഖ കാണിച്ച് അഭിപ്രായം തേടി. ജില്ലയിലെ എംഎല്‍എമാരും കോര്‍പറേഷനുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആവശ്യമായ പണം സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും കണ്ടെത്തും. എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തി തുടങ്ങാനാണ് തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...