സമര ജീവിതം 97-ാം വയസിലേക്ക്; വിഎസിന് പിറന്നാൾ

vs-20
SHARE

വി.എസിന് ഇന്ന് തൊണ്ണൂറ്റിയേഴാം പിറന്നാൾ. കുടുംബാംഗങ്ങൾക്കൊപ്പം സദ്യയുണ്ട് ലളിതമായാകും  ഇത്തവണയും ആഘോഷം. മഹാമാരിയുടെ കാലത്തായതിനാൽ ഇത്തവണ കേക്കുമുറിക്കുമ്പോൾ മാധ്യമങ്ങളുടെയും സാന്നിധ്യമുണ്ടാവില്ല.

സമരമാണ് വി എസ് അച്യുതാനന്ദന്റെ ജീവിതം. അഴിമതിക്കെതിരെയും പരിസ്ഥിതിക്കായും ഉളള സമരമായാലും, ഉൾപ്പാർട്ടി സമരമായാലും. ഇപ്പോൾ അനാരോഗ്യത്തോട് സമരം ചെയ്താണ് വി എസ് തൊണ്ണൂറ്റിയേഴിലേക്ക് ചുവടുവയ്ക്കുന്നത്. 

മുൻ വർഷങ്ങളിലേതുപോലെ ഇത്തവണ കേക്ക് മുറിക്കും. കുടുംബത്തോടൊപ്പം സദ്യ ഉണ്ണും. പിന്നെ അൽപം പായസവും. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് സമയത്ത് വി.കെ.പ്രശാന്തിന്റെ പ്രചാരണയോഗത്തിൽ പ്രസംഗിച്ചതാണ് അവസാന പൊതുപരിപാടി. അതിനു ശേഷം അനാരോഗ്യം മൂലം വിശ്രമത്തിലാണ്. പ്രഭാതത്തിലെ യോഗയും സായാഹ്ന നടത്തവും നിന്നു. ഭക്ഷണത്തിലും ദിനചര്യകളിലും മാറ്റമില്ല. പത്രം വായിക്കും, ചാനൽ കാണും. സമകാലിക രാഷട്രീയ സംഭവ വികാസങ്ങളെല്ലാം മനസിലാക്കുന്നുമുണ്ട്. 

കോവിഡ് കാലത്ത് ഓൺലൈൻ അധ്യയനം ആരംഭിച്ചപ്പോൾ വിക്ടേഴ്സ് ചാനലിന് തുടക്കമിട്ടതാരെന്ന വിവാദത്തിൽ ഉമ്മൻ ചാണ്ടിക്ക് ഫെയ്സ് ബുക്കിലൂടെ മറുപടി നൽകിയിരുന്നു. വി.എസ് എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന ആകാംക്ഷയുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങൾക്കിടയിലാണ് ഇത്തവണത്തെ പിറന്നാൾ ദിനം കടന്നു പോകുന്നത്. നൂറു കടന്ന കെ.ആർ.ഗൗരിയമ്മയും നൂറിലേക്കടുക്കുന്ന വി.എസും കേരള മനസാക്ഷിയുടെ പ്രതീകമായി, ഓർമ്മപ്പെടുത്തലായി തുടരുന്നു, അതാണ് ഈ പിറന്നാളിന്റെ പ്രസക്തിയും.

MORE IN KERALA
SHOW MORE
Loading...
Loading...